Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാംസാഹാരത്തിന്റെ ഉപയോഗം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനൊപ്പം തന്നെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിക്കുകയാണ്. ഇറച്ചിക്കോഴികളിലും ഇറച്ചിക്കായി വളര്‍ത്തുന്ന മൃഗങ്ങളിലും വന്‍തോതില്‍ ആന്റി ബയോട്ടിക്കുകള്‍ പ്രയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.
എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ബയോസയന്‍സസ് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം ഈ രംഗത്തെ വിദഗ്ധര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മാംസത്തില്‍ ഉപയോഗിക്കുന്ന ആന്റി ബയോട്ടിക്കുകള്‍ ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തുന്നു. എത്ര തന്നെ ചൂടാക്കിയാലും ഇവ നശിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആന്റി ബയോട്ടിക്കുകള്‍ അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് വഴിവെക്കുക.
രോഗപ്രതിരോധശേഷിയേയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഹാനികരമായ ആന്റി ബയോട്ടിക്കുകള്‍ ശരീരത്തിലെത്തുന്നതുവഴി ഹോര്‍മോണ്‍ സന്തുലനമില്ലായ്മയും സംഭവിക്കുന്നു. പല അസുഖങ്ങളും വളരെ വേഗം പിടിപെടാനും, ചികിത്സ ഫലപ്രദമാകാതിരിക്കാനും ഇത് കാരണമാകുന്നു.
മാത്രമല്ല ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച കോഴിയുടെ അവശിഷ്ടങ്ങള്‍ ഫലപ്രദമായി സംസ്‌ക്കരിക്കാത്തതും കൃഷിക്ക് ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ആന്റി ബയോട്ടിക് ഘടകങ്ങള്‍ വെള്ളത്തിലും മണ്ണിലും ലയിക്കുകയും ഗുരുതരമായ പാരിസ്ഥിതികപ്രശ്നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
ആന്റി ബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുകയും, നല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ള തൈര് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുമാണ് വിദഗ്ധരുടെ നിര്‍ദേശം.
Leave a Reply