Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാട്ട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ സങ്കേതങ്ങള്‍ ഇത്രയും ശക്തി പ്രാചിച്ചിരിക്കുന്ന സമയത്ത് അതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നവരും നിരവധിയുണ്ട്. വ്യാജ മരണ സന്ദേശങ്ങളും നഗ്ന വീഡിയോകളും ഇതിന് ഉദാഹരണങ്ങളാണ്.
സെലിബ്രിറ്റികളാണ് വ്യാജ വീഡിയോക്കും ചിത്രങ്ങള്‍ക്കും ഇരകളാകുന്നത്. ഇപ്പോഴിതാ തന്റേതെന്ന പേരില്‍ വാട്ട്‌സ്ആപ്പിലും മറ്റും പ്രചരിക്കുന്ന നഗ്ന വീഡിയോക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരവും അവതാരകയുമായ അനു ജോസഫ്.
വാട്ട്‌സ്ആപ്പില്‍ തന്റേതെന്ന പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഇവരെ അറിയുമോ? ഇവര്‍ അറിയാതെ ഒളി ക്യാമറ വച്ച് എടുത്തതാണ് എന്നു പറഞ്ഞ് ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ പോസ്റ്റിനടിയില്‍ തന്റെ ഫോട്ടോയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന വിധത്തിലാണ് ഇപ്പോള്‍ ആ വീഡിയോ ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അനു പറഞ്ഞു.
വൈഡ് ഷൂട്ട് ആയത് കൊണ്ട് മുഖം വ്യക്തമാണ്. ഏതോ പാവം സ്ത്രീയാണ് വീഡിയോയില്‍ ഉള്ളത്. പക്ഷെ തന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ തന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വീഡിയോയിലുള്ളതെന്നും മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അനു ചൂണ്ടിക്കാട്ടി.
ഗള്‍ഫില്‍ നിന്നാണ് വിഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ടെന്നും അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് താന്‍ വിവരം അറിയുന്നതെന്നും അനു പറയുന്നു. പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞും വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു, അനു ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ അനു എസ്.പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വീഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply