Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:17 am

Menu

Published on August 23, 2014 at 11:09 am

വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും വിവാഹിതരാകുന്നു

anushka-and-virat-kholi-will-get-married-soon-bcci

ന്യൂഡൽഹി: ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും വിവാഹിതരാകുന്നു. ഏറെ വിവാദങ്ങൾക്കൊടുവിൽ ബി.സി.സി.ഐയാണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇംഗ്ലണ്ട്‌ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനൊപ്പം അനുഷ്‌ക ശര്‍മയെ കണ്ടത്‌ വൻ ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു. വിദേശ പര്യടനങ്ങള്‍ക്കു ഭാര്യമാരെ ഒപ്പംകൂട്ടാന്‍ അനുവദിക്കാറുണ്ടെങ്കിലും കാമുകിമാരെ ഒപ്പം കൊണ്ടു പോകാന്‍ അനുവദിക്കാറില്ലായിരുന്നു. എന്നാൽ അനുഷ്കയെ ഒപ്പം കൂട്ടാൻ ബി.സി.സി.ഐ. കോഹ്ലിക്ക് അനുവാദം നൽകിയിരുന്നു. ഇന്ത്യയുടെ ടീം മാനേജരായ സുനില്‍ ദേവ്‌ അനുഷ്‌കയെ കോഹ്ലിക്കൊപ്പം കഴിയാന്‍ അനുവദിച്ച ഈ നടപടിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ വൈകാതെ വിവാഹിതരാകുമെന്നതിനാലാണ്‌ അനുഷ്‌കയെ ഒപ്പം കൂട്ടാന്‍ കോഹ്ലിയെ അനുവദിച്ചതെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യയുടെ ന്യൂസിലന്‍ഡ്‌ പര്യടനത്തിനിടയിലും കോഹ്ലിയും അനുഷ്‌കയും ചുറ്റിത്തിരിയുന്നതു കണ്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33