Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രഭാസും തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും ഉടൻ വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ.ബാഹുബലി, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.ബാഹുബലിയില്‍ അഭിനയിക്കുന്നതിന് മുമ്പേ പ്രഭാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ ഉറപ്പിച്ച വിവാഹം വേണ്ടന്ന് വച്ചാണ് പ്രഭാസ് അനുഷ്‌കയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നത്.ബാഹുബലി രണ്ടാം ഭാഗത്തിലാണ് പ്രഭാസും അനുഷ്‌കയും ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി വരികയാണ്.അനുഷ്കയുടെ പുതിയ ചിത്രമായ രുദ്രമാദേവി തെലുങ്കിൽ മികച്ച വിജയം നേടി മുന്നേറുകയാണ്.
Leave a Reply