Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാമിന്‍െറ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു.ഡല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ വിമാനത്താവളത്തില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു.വ്യാഴാഴ്ച അദ്ദേഹത്തിന്‍റെ ജന്മനാടായ രാമേശ്വരത്ത് സംസ്കാര ചടങ്ങുകൾ നടക്കും.അസമിലെ ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനെജ്മെന്‍റില്‍ പ്രബന്ധം അവതരിപ്പിച്ച്, വിദ്യാര്‍ഥികളുമായി സംവദിക്കവെ വേദിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഒമ്പതുമണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിരുന്നു എ.പി.ജെ അബ്ദുള്‍ കലാം.
–
Leave a Reply