Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മക്കൾക്ക് 60 വയസായാൽ എങ്ങനെയിരിക്കും എന്നു കാണുവാനാഗ്രഹിക്കാത്ത മാതാപിതാക്കളുണ്ടോ?പ്രായം ചെന്നു കിളവൻമാരോ കിളവികളോ ആകുന്ന അവസരത്തിലുള്ള മക്കളുടെ രൂപം കാണുവാനും ഇതാ ഒരു ആപ്പ്. ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ വിഷ്വൽ കംപ്യൂട്ടിങ് വിഭാഗത്തിലെ പ്രൊഫസർ ഹസൻ യുഗെയ്ൽ ആണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ജനത്തിരക്കുള്ള തെരുവിൽ വേഷപ്രച്ഛന്നരായി നടക്കുന്ന കുറ്റവാളികളെ മനസിലാക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന സേവനം പരിഷ്കരിച്ചാണു പുതിയ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കുട്ടിയുടെയും മാതാപിതാക്കളുടെയും ചിത്രങ്ങൾ വിശകലനം ചെയ്താണ് കുട്ടിയുടെ വ്യത്യസ്ത പ്രായത്തിലുള്ള ചിത്രങ്ങൾ ഈ ആപ്പ് തയ്യാറാക്കുന്നത്.
വരുംതലമുറയുടെ രൂപം പോലും ഈ ആപ്പിലൂടെ പ്രവചിക്കുവാനാകുമെന്നു ചുരുക്കം. ഇതിനു പുറമെ മക്കൾ വളരുമ്പോൾ ആരുടെ രൂപമാണു ലഭിയ്ക്കുകയെന്നു മനസിലാക്കാനും ഈ ഫീച്ചർ സഹായിക്കും. സമൂഹമാധ്യമങ്ങൾ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഈക്കാലത്ത് ഈ സേവനമുപയോഗിച്ചു നിർമിച്ച മക്കളുടെ വ്യത്യസ്ത പ്രായത്തിലുള്ള ചിത്രങ്ങൾ പ്രചരിക്കുവാൻ അധികം താമസം നേരിടേണ്ടി വരില്ലെന്നു കരുതാം.
താൻ നിർമ്മിച്ച പുതിയ ഫീച്ചറിന് 80 ശതമാനത്തിലധികം കൃത്യതയോടെ വിവരങ്ങൾ നൽകാനാവുമെന്ന് യൂഗെയ്ൽ പറയുന്നു. തന്റെ അവകാശവാദത്തിനു പിന്‍ബലമേകുന്നതിനായി ജോർജ് രാജകുമാരൻ, ഷാർലെറ്റ് രാജകുമാരി, ഹാർപർ ബെക്കാം, എറിക് കൗവൽ തുടങ്ങിയ പ്രശസ്തരുടെ വ്യത്യസ്ത പ്രായത്തിലുള്ള ചിത്രങ്ങള്‍ യൂഗെയ്ൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 2, 20, 40, 60 വയസുകളിൽ ഇവരുടെ രൂപമെങ്ങനെ ആയിത്തീരാമെന്ന് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.
Leave a Reply