Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖക്കുരുവിന്റെ ബുദ്ധിമുട്ട് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പലപ്പോഴും പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കാനും ഇത് കാരണമാകുന്നു.
മുഖക്കുരു മാറുന്നതിനായി പല വിധത്തിലുള്ള ക്രീമുകളും മരുന്നുകളും മാറി മാറി ഉപയോഗിക്കുന്നവരുണ്ട്. എന്നിട്ടും യാതൊരു പരിഹാരവും ഇല്ലെങ്കില്‍ ഇതിലുമപ്പുറം നിങ്ങള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ആപ്പിള്‍ സൈഡര്‍ വിനഗറിന്റെ ഉപയോഗം.
ആപ്പിള്‍ സൈഡര്‍ വിനഗറിലൂടെ മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ നമുക്ക് കഴിയും. എങ്ങനെയെല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുഖക്കുരുവിനെ ഇല്ലാതാക്കുമെന്ന് നോക്കാം. നല്ലൊരു ടോണര്‍, ആസ്ട്രിജന്റ് ഇവയെല്ലാമായി പ്രവര്‍ത്തിക്കാനുള്ള കഴിവ് ആപ്പിള്‍ സൈഡര്‍ വിനഗറിനുണ്ട്.
ചര്‍മ്മത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കി ആരോഗ്യമുള്ള ചര്‍മ്മം പ്രധാനം ചെയ്യാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായിക്കും. ആന്റി സെപ്റ്റിക് ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും ബാക്ടീരിയയുടെ ആക്രമണത്തില്‍ മുഖത്തിന് സംരക്ഷണമേകാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ സഹായകമാണ്.
ഇതില്‍ അടങ്ങിയലുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമമാണ്. എണ്ണമയമുള്ള ചര്‍മ്മത്തിലാണ് കൂടുതല്‍ മുഖക്കുരു ഉണ്ടാവുന്നത്. പക്ഷേ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചര്‍മ്മത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുകയും എണ്ണമയത്തെ കളയുകയും ചെയ്യുന്നു.
എന്നാല്‍ എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. കൃത്യമായി എങ്ങനെ ഉപയോഗിക്കണം എന്ന് അറിഞ്ഞ് വേണം ഇത് ഉപയോഗിക്കാന്‍. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. എങ്ങനെയെല്ലാം മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കാം എന്ന് നോക്കാം.
ആദ്യം തന്നെ തുല്യ അളവില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറും വെള്ളവും എടുക്കുക. രണ്ടും ഒരു ബോട്ടിലില്‍ കൃത്യമായി മിക്സ് ചെയ്യുക. ഇപ്പോള്‍ ടോണര്‍ റെഡി. ഇത് ഒരു പഞ്ഞി ഉപയോഗിച്ച് ഇത് മുഖത്താകെ തേച്ച് പിടിപ്പിക്കാം. ടോണര്‍ ഉണങ്ങുന്നത് വരെ കാത്തു നില്‍ക്കണം. അതിനു ശേഷം മാത്രമേ മറ്റ് ഉല്‍പ്പന്നങ്ങള്‍ മുഖത്തുപയോഗിക്കാന്‍ പാടുകയുള്ളൂ.
നിങ്ങളുടെ പുറത്ത് കുരുവുണ്ടെങ്കില്‍ അവിടേയും ഇത് ഉപയോഗിക്കാവുന്നതാണ്. വെള്ളത്തിലല്ലാതെ നിങ്ങള്‍ക്ക് ഗ്രീന്‍ടീ, കറ്റാര്‍ വാഴ, ലാവെന്‍ഡര്‍ തുടങ്ങിയവയിലെല്ലാം ആപ്പിള്‍ സൈഡര്‍ വിനഗര്‍ ചാലിച്ച് നല്ലൊരു ടോണര്‍ ആക്കാവുന്നതാണ്.
മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതേയും ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കാം. ഒരു ദിവസം കൊണ്ട് നിങ്ങള്‍ക്ക് മുഖക്കുരു മാറണം എന്നുണ്ടെങ്കില്‍ ഇടക്കിടക്ക് ഇത് മുഖക്കുരുവില്‍ തേച്ച് കൊടുക്കാവുന്നതാണ്. എന്നാല്‍ ഇത് ഉപയോഗിച്ച ശേഷം ചര്‍മ്മത്തില്‍ മോയ്സ്ചുറൈസര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
ഇനി ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ അല്‍പം ഉള്ളി നീരിനൊപ്പം ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിന് നിറം നല്‍കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും സഹായിക്കുന്നു. സണ്‍ബേണ്‍ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കാനും ഇത് ഉത്തമമാണ്.
എന്നാല്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം നല്ലതാണെങ്കില്‍ പോലും കൂടുതല്‍ സമയം ചര്‍മ്മത്തില്‍ വെച്ചിരിക്കാന്‍ പാടില്ല. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ കാരണമായേക്കും. കൂടാതെ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഉപയോഗിക്കും മുന്‍പ് അലര്‍ജിയില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനു ശേഷം മാത്രം ദിവസവും രണ്ട് നേരം ഉപയോഗിക്കാം.
ഒരിക്കലും വെള്ളത്തില്‍ ലയിപ്പിക്കാത്ത ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചര്‍മ്മത്തില്‍ നേരിട്ട് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തിന് കേട്പാട് സംഭവിക്കാന്‍ കാരണമാകുന്നു. ചില ചര്‍മ്മത്തിന് ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരിക്കലും യോജിക്കുകയില്ല. അത് മുഖക്കുരു ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വര്‍ദ്ധിക്കുന്നതായാണ് പറയുന്നത്.
Leave a Reply