Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍ : ആപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്റ്റംബറില്‍ വിപണിയിലെത്തുമെന്ന് സൂചന. സെപ്റ്റംബര്‍ പത്തിനായിരിക്കും പുതിയ ഉല്പന്നമായ ഐഫോണ് 5 സി പുറത്തെത്തുക.സ്മാര്ട്ട്ഫോണ്‍ രംഗത്ത് മത്സരം മുറുകുന്ന സമയത്താണ് ആപ്പിള്‍ പുതിയ ഐഫോണ്‍ അവതരിപ്പിക്കുന്നത്. സാംസങ് പോലുള്ള കമ്പനികള്‍ ആപ്പിളിന് കടുത്ത വെല്ലുവിളിയാണ് ഉയര്ത്തുന്നത്.ഫോണിന്റെ ഉടമയെ തിരിച്ചറിയാന്‍ കഴിയുന്ന സെന്സറുകള്‍ ഉള്പ്പെടെയുള്ള പുതിയ ആപ്ലിക്കേഷനുകളുമായാണ് 5സി വരുന്നതത്രെ. ഉടമയുടെ വിരലടയാളങ്ങള്‍ തിരിച്ചറിഞ്ഞായിരിക്കും സെന്സറുകള്‍ പ്രവര്ത്തിക്കുക.വമ്പന്‍ വിലകുറവ് പ്രതീക്ഷിക്കാം എന്നാണ് പുതുതായി പുറത്തു വരുന്ന വാര്‍ത്തകള്‍… ..
Leave a Reply