Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:47 am

Menu

Published on July 17, 2015 at 1:31 pm

വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് സൗജന്യകോള്‍ നിര്‍ത്തലാക്കും

application-like-whatsapp-viber-skype-calls-may-no-longer-be-free

ദില്ലി:നെറ്റ് ന്യൂട്രാലിറ്റി വന്നാലും വാട്‌സ്ആപ്പ്, വൈബര്‍, സ്‌കൈപ്പ് അടക്കമുള്ള ആപ്ലിക്കഷനുകളിലെ സൗജന്യ കോള്‍ സംവിധാനം ഇനി അധികനാള്‍ ഉണ്ടായേക്കില്ല. ഇതിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.കേന്ദ്രം നിയമിച്ച നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച സമിതി മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള അതേ നിയന്ത്രണങ്ങളും നിയമങ്ങളും ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടത്തുന്ന ഫ്രീകോള്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ക്കും ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതോടെയാണിത്.എന്നാല്‍ ഏത് തരത്തിലുള്ള നിയന്ത്രണമായിരിക്കുമെന്നത് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല.ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ(ട്രായ്) നടപടി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് ഇത്തരം ആപ്ലിക്കേഷനുകള്‍ പ്രതിഫലം നല്‍കേണ്ടി വരും. ഭാവിയില്‍ മെസേജുകള്‍ക്കും ഫ്രീകോളുകള്‍ക്കും പണം നല്‍കേണ്ട അവസ്ഥ വരും എന്നാണ് സൂചന. സീറോ റേറ്റിംഗ് മൊബൈല്‍ താരീഫ് സംവിധാനത്തേയും കമ്മിറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സംവിധാനങ്ങളുടെ ഗുണനിലവിരം ട്രായ് ഉറപ്പാക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍,പുതുതായി തുടങ്ങുന്ന സംരംഭങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ചില ആശങ്കകള്‍ നിലനില്‍ക്കുകയാണ്. ശുപാര്‍ശകള്‍ പ്രാവര്‍ത്തികമാക്കിയാലും മെസേജുകളും അന്താരാഷ്ട്ര കോളുകളും സൗജന്യമായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News