Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 5:13 pm

Menu

Published on March 11, 2014 at 8:12 am

ദ്രാവിഡിനെ പരിശീലകനാക്കൂ : ഗാവസ്കര്‍

appoint-dravid-as-chief-coach-gavaskar

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം കോച്ച് ഫ്ലെച്ചറിനെതിരെ സുനില്‍ ഗാവസ്കര്‍ വീണ്ടും രംഗത്ത്. എത്രയും വേഗം   ഫ്ലെച്ചറിനെ പുറത്താക്കണ മെന്നും  മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ടീമിന്‍റെ  പരിശീലകനാക്കണമെന്നും  ഗാവസ്കര്‍ ആവശ്യപ്പെട്ടു. ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്‌. വെസ്റ്റ്‌ ഇന്‍ഡീസിലും ഇംഗ്ലണ്ടിലും പരമ്പര ജയിച്ച ദ്രാവിഡ്‌ നായകനെന്ന നിലയിലും തിളങ്ങി. ദ്രാവിഡ്‌ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ പോലും ശ്രദ്ധയോടെ കേള്‍ക്കുമായിരുന്നു – ഗാവസ്കര്‍ പറഞ്ഞു.

വിജയങ്ങളുടെ കണക്കെടുത്താല്‍ 10 ല്‍ 1.5 മാര്‍ക്ക്‌ മാത്രമേ ഫ്ലെച്ചറിനു  നല്കാനാവൂ. ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായി ഒരു ചെറുപ്പക്കാരന്‍ വരണം. ഇംഗ്ലണ്ട് ബോര്‍ഡിനു പോലും വേണ്ടാത്ത ഇംഗ്ലീഷുകാരനാണ് ഫ്ലെച്ചര്‍. ഫോമില്ലായ്മയുടെ പേരില്‍ സെവാഗ്, ഗംഭീര്‍, ഹര്‍ഭജന്‍ തുടങ്ങി ടീമിലെ പ്രമുഖരെ ഒഴിവാക്കമെങ്കില്‍ ഫ്ലെച്ചറിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയില്ലെന്നും  ഗാവസ്കര്‍  പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News