Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മണിരത്നത്തിൻറെ പുതിയ ചിത്രത്തിൽ എ.ആർ റഹ്മാൻറെ മകൻ അമീൻ പാടുന്നതായി റിപ്പോർട്ട്. എ.ആർ റഹ്മാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.നേരത്തേ എ.ആർ റഹ്മാൻ സംഗീതം നൽകിയ ഹോളിവുഡ് ചിത്രം കപ്പിൾ റീ ട്രീറ്റ് എന്ന ചിത്രത്തിൽ അമീൻ പാടിയിരുന്നു. ഇതേ തുടർന്ന് നിരവധി സംവിധായകർ അമീനെ സിനിമയിലേക്ക് ക്ഷണിച്ച് തൻറെ അടുത്ത് വന്നിരുന്നുവെന്ന് എ.ആർ റഹ്മാൻ പറഞ്ഞു. അവരോടെല്ലാം 12 കാരനായ മകൻറെ പഠനമാണ് ഇപ്പോൾ പ്രധാനമെന്നാണ് റഹ്മാൻ മറുപടി കൊടുത്തിരുന്നത്.എന്നാൽ ഇപ്പോൾ മണിരത്നത്തിൻറെ ചിത്രത്തിൽ അമീൻ ചിലപ്പോൾ പാടിയേക്കുമെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply