Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:43 pm

Menu

Published on July 25, 2014 at 5:22 pm

വധശിക്ഷയ്ക്കായി കുത്തിവെപ്പ് നല്‍കിയിട്ടും പ്രതി മരിച്ചത് 2 മണിക്കൂറിന് ശേഷം..!

arizona-execution-takes-two-hours

അരിസോണ: അമേരിക്കയില്‍ കൊലക്കേസ് പ്രതിക്ക് വധശിക്ഷ നടപ്പാക്കാൻ മരുന്ന് കുത്തിവെച്ചശേഷം മരണം ഉറപ്പാക്കാന്‍ വേണ്ടിവന്നത് രണ്ടു മണിക്കൂര്‍.ജോസഫ് വുഡ് എന്ന പ്രതിയ്ക്കാണ് ഇത്തരമൊരവസ്ഥയുണ്ടായത്.   ഉച്ചയ്ക്ക് 1.52ന് കുത്തിവെപ്പ് സ്വീകരിച്ച ജോസഫ് വുഡിന്റെ മരണം സ്ഥിരീകരിച്ചത് 3.49നായിരുന്നു. ജോസഫ് വുഡ് മരണക്കസേരയില്‍ കുത്തിവെപ്പ് നല്‍കി രണ്ട് മണിക്കൂര്‍ കഴിഞ്ഞും മരിച്ചില്ല. അദ്ദേഹം രണ്ട് മണിക്കൂറോളം വാ പൊളിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യ്തുകൊണ്ടിരുന്നു. ഇതോടെ പ്രതിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാവശ്യപ്പെട്ട് ഹരജി നല്‍കി. തുടര്‍ന്ന് സുപ്രീം കോടതി അടിയന്തരമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ വിധി പറയാനിരിക്കെ ജോസഫ് വുഡ് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇതോടെ ഈ വധശിക്ഷ നടപ്പാക്കിയത് ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായി മാറിയിരിക്കുകയാണ് . 1989ല്‍ കാമുകി ഡെബ്ര ഡയറ്റ്‌സിനെയും അവരുടെ പിതാവ് യൂജിന്‍ ഡയറ്റ്‌സിനെയും കൊലപ്പെടുത്തിയതിനാണ് ജോസഫ് വുഡ് ശിക്ഷിക്കപ്പെട്ടത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33