Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 12:18 pm

Menu

Published on June 14, 2014 at 12:14 pm

ലോകകപ്പ് പ്രവചനവുമായി ഇത്തവണ ഈനാംപേച്ചി !

armadillo-makes-2014-world-cup-predictions

ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളിൻറെ പ്രവചനം നടത്തുന്നത് ഒരു ഈനാംപേച്ചിയാണ്. ഇതിനു മുമ്പ് ലോക കപ്പിന്റെ കാലത്ത് വിജയികളെ പ്രവചിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് പോള്‍ എന്ന നീരാളി.എന്നാൽ മൂന്നു വർഷം മുമ്പ് പോൾ മരിച്ചു. ആ വിടവ് നികത്താനായാണ് ‘നോര്‍മാന്‍’ എന്ന ഈനാംപേച്ചി ഇത്തവണ എത്തുന്നത്. അടുത്ത തിങ്കഴ്ച പോര്‍ച്ചുഗലിനു എതിരെ നടക്കുന്ന ജര്‍മനിയുടെ ആദ്യ മത്സരത്തിൽ തൻറെ ‘ഹോം’ ടീം ആയ ജര്‍മനി വിജയിക്കുമെന്ന് ജര്‍മന്‍ക്കാരനായ ‘നോര്‍മന്‍’ പ്രവചിച്ചു കഴിഞ്ഞു. നോർമാൻറെ ഈ പ്രവചനം എത്ര മാത്രം നടക്കുമെന്നാണ് എല്ലാവരും ഇപ്പോൾ കാത്തിരിക്കുന്നത്.യുറോ കപ്പ് മത്സരങ്ങളില്‍ ജര്‍മന്‍ കളികളുടെ ഫലങ്ങള്‍ പ്രവചിച്ചു തുടങ്ങിയ പോള്‍ എന്ന നീരാളി ലോകകപ്പില്‍ പ്രവചിക്കാന്‍ തുടങ്ങിയാതോടെയാണ് ലോകം മുഴുവൻ അറിയാൻ തുടങ്ങിയത്. എന്നാൽ പിന്നീട് സ്വന്തം ടീം ആയ ജര്‍മനി സെമിയില്‍ തോല്‍ക്കും എന്നു പ്രവചിച്ചതോടെ നാട്ടുക്കാര്‍ പോളിന് എതിരാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News