Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു. തദ്ദേശീയമായി നിര്‍മിച്ച ധ്രുവ് ഹെലിക്കോപ്റ്ററാണ് പരിശീലനത്തിനിടെ ബുധനാഴ്ച രാത്രി 7.43-ന് സഫാപുരയില്‍ തകര്‍ന്നുവീണത്. ലെഫ്. കേണലും മേജറുമാണ് മരിച്ചത്. രാത്രി പരിശീലത്തിന്‍െറ ഭാഗമായി നടത്തിയ പറക്കലിനിടെയാണ് അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററായ ദ്രുവ് ഖുര്‍ഷു വനത്തിലെ സഫാപോറയില്‍ തകര്‍ന്നു വീഴുകയായിരുന്നു.അപകടകാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്റ്ററാണ് ദ്രുവ്. കഴിഞ്ഞ വര്‍ഷം ലഖ്‌നൗവിലെ സീതാപുരില്‍ ധ്രുവ് ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് ഏഴ് സൈനികര്‍ മരിച്ചിരുന്നു. അടിക്കടിയുണ്ടായ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ധ്രുവ് ഹെലിക്കോപ്റ്ററുകളുടെ ഉപയോഗം ഇക്വഡോര്‍ നിയന്ത്രിച്ചിരുന്നു.
Leave a Reply