Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജമ്മുകാശ്മീരിലെ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള സൈന്യത്തിൻറെ ശ്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രളയത്തിൽപ്പെട്ട 80 ൽ പരം പേരെ ഡല്‍ഹി വഴി വിമാനമാര്‍ഗം ചൊവ്വാഴ്ചതന്നെ നാട്ടിലത്തെിക്കാന്‍ കഴിയുമെന്ന് കേരള സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനു സാധിച്ചിരുന്നില്ല. കുടുങ്ങി കിടക്കുന്ന മലയാളികളില്‍ കൂടുതല്‍ പേരെ ഇന്നെത്തിക്കാനാകുമെന്നാണ് കരുതുന്നത്.2150ല്‍ അധികം കരസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. 69 വ്യോമസേന ഹെലികോപ്റ്ററുകളും എന്‍ഡിആര്‍എഫിന്റെ 148 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ശ്രീനഗറിൽ കുടുങ്ങിക്കിടക്കുന്നവരെ സൗജന്യമായി ദില്ലിയിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. പ്രളയമേഖലയിൽ വാർത്താവിനിമയ വാർത്തവിനിമയ ബന്ധങ്ങളൊന്നുമില്ലെന്ന് അവിടെ നിന്നും തിരിച്ചെത്തിയവർ പറയുന്നു.അവിടെ സെല്‍ഫോണോ ലാന്‍ഡ് ഫോണോ പോലും പ്രവര്‍ത്തിക്കുന്നില്ല. സൈന്യത്തിന്‍െറയും രക്ഷാപ്രവര്‍ത്തകരുടെയും ആശ്രയം വയര്‍ലെസ്, സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളാണ്. ശ്രീനഗര്‍- ലേ ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് 42000 ലിറ്റര്‍ കുടിവെള്ളം, 600 കിലോഗ്രാം ബിസ്‌കറ്റ്, 7ടണ്‍ ബേബി ഫുഡ് എന്നിവ സൈന്യം എത്തിച്ചു കൊടുക്കുന്നുണ്ട്.വെള്ളപ്പൊക്കത്തിലകപ്പെട്ട 49000ലധികം പേരെ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും കൂടി ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്.
Leave a Reply