Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:19 am

Menu

Published on September 12, 2014 at 11:43 am

കാശ്മീർ പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ 7 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും സൈന്യം രക്ഷപ്പെടുത്തി

army-rescues-7-day-old-baby-in-kashmir-flood-hit-srinagar

ശ്രീനഗർ : ജമ്മു കാശ്മീരിലെ പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയ 7 ദിവസം പ്രായമായ കുഞ്ഞിനെയും അമ്മയെയും സൈന്യം രക്ഷപ്പെടുത്തി.വെളളപ്പൊക്കം കനത്തനാശം വിതച്ചപ്രദേശത്ത് കുടുങ്ങിപ്പോയവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യം കുട്ടിയുടെ കരച്ചില്‍കേട്ടെത്തിയാണ് രക്ഷപ്പെടുത്തിയത്. കരച്ചിൽ കേട്ട ഭാഗത്ത് സൈന്യം എത്തിയപ്പോൾ വീടിനുള്ളിലെ ഉയര്‍ന്ന സ്ഥലത്ത് അമ്മയോടൊപ്പം രക്ഷതേടിയിരിക്കുകയായിരുന്നു കുഞ്ഞ്. പിന്നീട് ജനൽ വഴി സൈനികർ കുട്ടിയുടെ അടുത്തെത്തി ബ്ളാങ്കറ്റില്‍ പൊതിഞ്ഞ് പുറത്തെത്തിക്കുകയായിരുന്നു. കുട്ടിയേയും അമ്മയെയും സൈന്യം സുരക്ഷിത സ്ഥാനത്തെത്തിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News