Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 10:24 am

Menu

Published on December 12, 2014 at 12:16 pm

മോദിക്കെതിരെ വ്യാജ സന്ദേശങ്ങള്‍:വാട്‌സ് ആപ്പ് ഉപേക്ഷിക്കാൻ സൈന്യത്തിന് നിർദ്ദേശം

armys-tough-rules-for-social-media-use-after-whatsapp-trouble

ന്യൂഡല്‍ഹി: കാശ്മീരിലെ സൈനികരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തില്‍  സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്  വഴി വ്യാപിക്കുന്നതിനെതുടര്‍ന്ന് സൈനികര്‍ വാട്‌സ് ആപ്പ് ഉപേക്ഷിക്കാന്‍ സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.കരസേന കമാന്റര്‍ ജനറല്‍ ഡി എസ് ഹൂഡയാണ് സോഷ്യല്‍ മീഡിയയിലെ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വീഴരുതെന്ന സന്ദേശം സൈനികര്‍ക്ക് നല്‍കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും, ബുധ്ഗാം വെടിവയ്പിനും മോദിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനും ശേഷം ഇതു രൂക്ഷമായെന്നും പറയപ്പെടുന്നു. സൈബര്‍ സ്‌പേസിലൂടെയുളള മനഃശാസ്ത്രപരമായ ആക്രമണമാണിതെന്നാണ് സൈനിക മേധാവികള്‍ വിലയിരുത്തുന്നത്.ഇന്ത്യന്‍ സൈന്യത്തില്‍ നിന്നല്ല ഇത്തരം സന്ദേശങ്ങള്‍ ഉണ്ടായതെന്നും വാട്‌സ്ആപിന്റെ സെര്‍വറുകള്‍ യുഎസിലായതിനാല്‍ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനും കഴിയില്ലെന്നത് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ സുരക്ഷിതത്വവും ഉറപ്പാക്കുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.അടുത്തിടെ ജമ്മുവിലുണ്ടായ ആക്രമണങ്ങള്‍ മോദിയുടെ പ്രകോപനം കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ടെന്നാണ് വിവരം. കരസേന കമാന്റര്‍ ജനറല്‍ ഡി.എസ് ഹൂഡ സോഷ്യല്‍ മീഡിയ തങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. ഇത്തരം നവമാധ്യമങ്ങളുടെ വലയില്‍ അകപ്പെടരുതെന്ന് സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവ പ്രചരിപ്പിക്കാന്‍ സൈനികര്‍ മുന്‍കൈ എടുക്കരുതെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിപ്പു നല്‍കി. സോഷ്യല്‍ മീഡിയ നിരീക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സൈബര്‍ സെല്ലുകള്‍ സൈന്യത്തിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News