Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 8, 2026 12:59 pm

Menu

Published on June 24, 2014 at 4:25 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അറസ്റ്റ് വാറൻറ്

arrest-warrant-against-indian-cricket-team-captain-ms-dhoni

ഹൈദരാബാദ് : ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്ക് അറസ്റ്റ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.കേസിൽ മൂന്നു തവണ കോടതിയിൽ ഹാജരാകാൻ അറിയിപ്പ് ലഭിച്ചിട്ടും ധോണി ഹാജരാവാത്തതിനെ തുടർന്നാണ്‌ വാറൻറ് പുറപ്പെടുവിച്ചത്.ജൂലൈ 16 ന് ധോണിയെ കോടതിയിൽ ഹാജരാക്കാനാണ് കോടതി ഉത്തരവ്.കഴിഞ്ഞ വർഷം ഏപ്രിലിൽ ബിസിനസ് ടുഡേ പുറത്തിറക്കിയ മാസികയുടെ കവര്‍ പേജിൽ മഹാവിഷ്ണുവിൻറെ രൂപത്തിലുള്ള ധോണിയുടെ ചിത്രം വന്നിരുന്നു.ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രത്തില്‍ നിരവധി കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വിഷ്ണുവിന്റെ രൂപത്തിലുള്ള ധോണി കയ്യില്‍പിടിച്ചിരിക്കുന്നതായാണുള്ളത്.ഇതിനെ തുടർന്ന് ഹിന്ദു മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത്ത് നേതാവ് വൈ.ശ്യാം സുന്ദര്‍ പരാതി കൊടുക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News