Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 10:04 am

Menu

Published on September 16, 2014 at 2:32 pm

രക്തം ശുദ്ധീകരിക്കാം ഇനി ‘കാന്തം’ ഉപയോഗിച്ച്

artificial-biospleen-to-filter-blood-from-deadly-pathogens-like-ebola

രക്തത്തിൽ അണുബാധ ഉണ്ടായാൽ എന്ത് ചെയ്യും…?? ഇപ്പോൾ ഇതാ പുതിയ കണ്ടുപിടിത്തവുമായി എത്തിയിരിക്കുന്നു ഒരു കൂട്ടം ശാസ്ത്രഞ്ജർ. കാന്തം ഉപയോഗിച്ച് രക്തം ശുദ്ധീകരിക്കുന്ന ഉപകരണത്തിനാണ് ശാസ്ത്രജ്ഞര്‍ രൂപം നല്‍കിയിരിക്കുന്നത്. ഇത് ഉപയോഗിച്ച് രക്തത്തിൽ കലർന്നിട്ടുള്ള ബാക്ടിരിയകള്‍, ഫംഗസുകള്‍, വിഷാംശങ്ങള്‍ തുടങ്ങിയവ വലിച്ചെടുത്ത് രക്തം ശുദ്ധീകരിക്കാൻ കഴിയുമെന്നാണ് ശാസ്ത്രഞ്ജരുടെ പക്ഷം. മാഗ്നറ്റിക് നാനോ ബീഡ്സ് ജനിതക മാറ്റം വരുത്തിയ എം.ബി.എല്‍ രക്ത പ്രോട്ടീനില്‍ പൊതിഞ്ഞ് നിര്‍മ്മിച്ച പുതിയ ഉപകരണം പ്ലീഹയെ പോലെ തന്നെ രക്തത്തിലെ അണുക്കളെ നശിപ്പിക്കുന്നു.

web_FcMBL-combined

ഈ ഉപകരണമുപയോഗിച്ച് എബോളയുള്‍പ്പെടെയുള്ള രോഗാണുക്കളെ രക്തത്തില്‍ നിന്ന് നീക്കം ചെയ്യാനാവുമെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. ഹാവാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡൊണാള്‍ഡ് ഇന്‍ഗ്ബെര്‍ ആണ് ഈ കണ്ടുപിടുത്തത്തിന് പിന്നിൽ. മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഈ പരീക്ഷണ യന്ത്രം മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. മനുഷ്യരില്‍ ഈ പുതിയ വിദ്യയുടെ പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ചികിത്സാ രംഗത്ത് വന്‍ കുതിപ്പിന് ഇടയാക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

1.15917_device photo and animation

ലോകത്ത് പ്രതിവര്‍ഷം 18 മില്ല്യണ്‍ ആളുകള്‍ക്കാണ് രക്തത്തിന് അണുബാധയേല്‍ക്കുന്നത്. ഇത്തരം കേസുകളിലെ മരണനിരക്ക് 30-50 ശതമാനം ആണ്. ഈ പരീക്ഷണം പൂർണ വിജയം നേടിയാൽ അത് വഴി, രക്തത്തില്‍ അണുബാധയുണ്ടായാല്‍ അസുഖം എന്താണെന്ന് ഉറപ്പിക്കുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും മുമ്പ് തന്നെ രക്തത്തില്‍ നിന്ന് ‘ബയോ സ്‍പ്ലീന്‍’ ഉപയോഗിച്ച് രോഗാണുക്കളെയും വിഷാംശങ്ങളെയും വലിച്ചെടുക്കാനാവുമെന്നാണ് ഇവർ അവകാശപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33