Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 7:27 pm

Menu

Published on October 13, 2015 at 4:50 pm

ക്യാന്‍സറുണ്ടോ എന്ന് മൂക്ക് കൊണ്ടറിയാം…!

artificial-nose-to-detect-cancer

ക്യാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനായാല്‍ അത് ചികിത്സയ്ക്ക് വളരെയധികം ഗുണം ചെയ്യും. എന്നാല്‍ മിക്കയാളുകളും ക്യാന്‍സര്‍ പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കുന്നത് അവസാനഘട്ടത്തിലായിരിക്കുമെന്ന് മാത്രം.
ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാന്‍ പറ്റിയാല്‍ അത് വൈദ്യശാസ്ത്രരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവെക്കും. എന്നാല്‍ ഇപ്പോള്‍ ആ മാറ്റത്തിന് തുടക്കമായിരിക്കുകയാണ്. ക്യാന്‍സര്‍ ബാധ മൂക്ക് കൊണ്ട് തിരിച്ചറിയാന്‍ കഴിയും. നമ്മുടെ മൂക്ക് കൊണ്ട് ക്യാന്‍സര്‍ തിരിച്ചറിയാന്‍ കഴിയില്ല. പക്ഷേ അതിനായി ഒരു ഇലക്ട്രോണിക് മൂക്കാണ് കണ്ടെത്തിയിരിക്കുന്നത്.
ആളുകളുടെ ശ്വാസോച്ഛ്വാസത്തില്‍ നിന്നും ഈ യന്ത്രത്തിന് ക്യാന്‍സര്‍ ബാധയുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു.
പലപ്പോഴും ഡോക്ടര്‍മാര്‍ക്കും പരിശോധനകള്‍ക്കും കണ്ടെത്താനാകാതെ പോകുന്ന ശിരസിലെയും കഴുത്തിലെയും അര്‍ബുദബാധയാണ് ഈ പരിശോധനയിലൂടെ എളുപ്പം കണ്ടെത്താന്‍ കഴിയുക.
ലണ്ടനിലെ ടെക്‌നിയോണ്‍ ഇസ്രയേല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് ഇതു വികസിപ്പിച്ചെടുത്തത്.80ഓളം ആളുകളില്‍ ഇത് പരീക്ഷിക്കുകയും ഫലം കാണുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News