Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:28 pm

Menu

Published on August 1, 2014 at 12:06 pm

കടയില്‍ നിന്നും വാങ്ങിയ ചോക്ലേറ്റിൽ വെപ്പ് പല്ല്..!!

artificial-teeth-found-in-chocolate

കടയില്‍ നിന്നും വാങ്ങിയ ചോക്ലേറ്റ് മിഠായിൽ നിന്ന് വെപ്പ് പല്ല് കണ്ടെത്തി.പത്തനാപുരത്തെ അസംബ്ലീസ് ഓഫ് ഗോഡ് ഫെയ്ത്ത് ഹോമിലെ പാസ്റ്ററാണ്  ഉമ്മന്‍ തോമസ് .പത്തനാപുരം സ്വദേശി ഉമ്മന്‍ തോമസ് വാങ്ങിയ ചോക്ലേറ്റിനുള്ളിലാണ് വെപ്പ് പല്ല് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സഭാ വിശ്വാസികള്‍ക്ക് നല്‍കാന്‍ വാങ്ങിയ ചോക്ലേറ്റിനകത്താണ് വെപ്പ് പല്ല് കണ്ടെത്തിയത്. രണ്ടു കവര്‍ മിഠായി വാങ്ങിയതില്‍ മൂന്നെണ്ണത്തിലാണ് വെപ്പ് പല്ല് കണ്ടെത്തിയത്. വിശ്വാസികള്‍ ചോക്ലേറ്റ് നുണഞ്ഞു കഴിക്കുന്നതിനിടെ സംശയം തോന്നി നോക്കിയപ്പോഴാണ് വെപ്പ് പല്ല് കണ്ടെത്തിയത്.. അതേസമയം സംഭവത്തില്‍ കടയുടെ ഉടമയ്‌ക്കെതിരെ  പരാതി നല്‍കില്ലെന്ന് ഉമ്മന്‍ തോമസ് പറഞ്ഞു. കൗതുക കാഴ്ചയായി ഉമ്മന്‍ തോമസിന്റെ വീട്ടില്‍ പല്ലുകള്‍ സൂക്ഷിച്ചിരിക്കയാണ്. അതേസമയം കട്ടിക്കൂടിയ ചോക്ലേറ്റ് പീസാണിതെന്നാണ് വ്യാപാരികള്‍ നല്‍കുന്ന വിശദീകരണം.

 

കടപ്പാട് :ഏഷ്യാനെറ്റ് ന്യൂസ്‌

 

 

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News