Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2025 11:45 pm

Menu

Published on February 28, 2015 at 2:30 pm

ബജറ്റ് : 2022ഓടെ എല്ലാവർക്കും വീട്; കുടുംബത്തിലെ ഒരാൾക്ക് ജോലി ഉറപ്പാക്കും

arun-jaitley-to-present-modi-govts-first-full-year-budget

ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ പൊതു ബജറ്റ്‌ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്ന് പാര്‍ലമെന്റില്‍  അവതരിപ്പിച്ചു.രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം ബജറ്റ് അവതരണം തുടങ്ങിയത്.ആഗോള സാമ്പത്തിക രംഗം ഇന്ത്യയ്ക്ക് ഏറെ അനുകൂലമാണ്. 2022 ല്‍ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി നടപ്പാക്കും എന്ന് ജയ്റ്റ്‌ലി പറഞ്ഞു. തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ക്കായി മുദ്രാ ബാങ്ക് പദ്ധതി നടപ്പാക്കും.2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍:
– 2022ഓടെ എല്ലാവർക്കും വീടും വൈദ്യുതിയും.
– ഒരു ലക്ഷം കിലോമീറ്റർ റോഡ് നിർമ്മിക്കും.
– അഞ്ച് കിലോമീറ്ററിനുള്ളിൽ സീനിയർ,സെക്കണ്ടറി സ്‌കൂളുകൾ.
– സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് മുൻഗണന.
– ജലസേചന പദ്ധതികൾ നവീകരിക്കും.
– 2016 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ജി.എസ്ടി നടപ്പാക്കും.
– മോണിറ്ററി പോളിസി കമ്മറ്റി രൂപീകരിക്കും.
– 20000 ഗ്രാമങ്ങൾ വൈദ്യുതീകരിക്കും.
– തൊഴിലുറപ്പ് പദ്ധതി തുടരും.
– ആറു കോടി ടോയ്‌ലറ്റുകൾ നിർമ്മിക്കും.
– പൊതുജന ആരോഗ്യത്തിനും സാമൂഹ്യസേവനത്തിനും ഊന്നല്‍.
– എല്ലാ ഗ്രാമങ്ങളിലും ചികിത്സ സൗകര്യങ്ങൾ.
– 2016 ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി നടപ്പിലാക്കും.
– 2018ഓടെ ധനകമ്മി മൂന്ന് ശതമാനമാക്കി കുറയ്ക്കും.
– 5,300 കോടി രൂപ പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക്‌.
– തൊഴിൽ, വനിതാ സുരക്ഷാ, കാർഷിക വളർച്ച എന്നിവയ്ക്ക് ഊന്നൽ.
– ദേശീയ കാർഷിക വിപണി രൂപീകരിക്കും.
– സബ്‌സിഡി അർഹിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തും.
– 18നും 50നുമിടയിൽ പ്രായമുള്ളവർക്ക് 2 ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ്.
– ചെറുകിട ജലസേചന പദ്ധതികൾക്ക് 5,300 കോടി.
– കേന്ദ്ര വരുമാനത്തിന്റെ 62ശതമാനം സംസ്ഥാനങ്ങൾക്ക് കൈമാറും.
– പോസ്റ്റ് ഓഫീസുകളിലൂടെ ബാങ്കിംഗ് സേവനം ലഭ്യമാക്കും.
– എംപിമാരും ഉയർന്ന വരുമാനക്കാരും സബ്‌സിഡി സിലിണ്ടറുകൾ ഒഴിവാക്കണം.
– നഷ്ടമുണ്ടാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കും.
– എല്ലാവർക്കും പങ്കാളിത്ത പെൻഷൻ.
– നയാ മൻസിൽ: തൊഴിലില്ലാത്തവർക്ക് തൊഴിലുറപ്പിനായി പുതിയ പദ്ധതി.
– എ.ബി വാജ്‌പേയിയുടെ പേരിൽ വൃദ്ധർക്കായി പെൻഷൻ പദ്ധതി.
– ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് ധനസഹായം.
– കൂടംങ്കുളം രണ്ടാംഘട്ടം ഈ വർഷം കമ്മീഷൻ ചെയ്യും.
– സമഗ്രശിശു വികസന പദ്ധതിക്ക് 15,000കോടി.
– സ്റ്റാർട്ട് അപ്പ് പദ്ധതികൾക്ക് 1,000 കോടി.
– നാലു പുതിയ വൻകിട ഊർജ്ജപദ്ധതികൾ നടപ്പിലാക്കും.
– കുടുംബത്തിലെ ഒരാൾക്ക് ജോലി ഉറപ്പാക്കും.
– അശോകചക്രം പതിച്ച സ്വര്‍ണ നാണയങ്ങളിറക്കും.
– അടിസ്ഥാന സൗകര്യ വികസനത്തിനായി 70,000 കോടി.
– നിർഭയ പദ്ധതിക്ക് 1,000 കോടി.
– ഐടി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ.
– ഇഎസ്‌ഐ, പിഎഫ് നിയമങ്ങള്‍ ഭേദഗതി ചെയ്യും.
– ദേശീയ കർഷക മാർക്കറ്റ്.
– ആർ.ബി.ഐ നിയമത്തിൽ മാറ്റം വരുത്തും.
– കേരളത്തിന് എയിംസ് ഇല്ല.
– തിരുവനന്തപുരം ‘നിഷ്’ ദേശീയ സർവ്വകലാശാലയാക്കും.
– ടൂറിസം വികസനത്തിനായി അതിവേഗ വിസാ പദ്ധതി.
– കേരളത്തിന് സ്പീച്ച് ആൻഡ് ഹിയറിംഗ് സർവ്വകലാശാല.
– കോർപ്പറേറ്റ് നികുതി 30ൽ നിന്ന് 25ശതമാനമാക്കി കുറച്ചു.
– സ്വത്തും വരുമാനവും മറച്ച് വച്ചാൽ 10 വർഷം തടവ്; മൂന്നിരട്ടി പിഴയും.
– കള്ളപ്പണം തിരികെ കൊണ്ടു വരാൻ സമഗ്ര നിയമം.
– ഒരു കോടി രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർക്ക് രണ്ട് ശതമാനം സർച്ചാർജ്ജ്‌.
– 22 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു.
– ബിഹാർ, ബംഗാൾ, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങൾക്ക് പ്രത്യേക വികസന പാക്കേജ്.
– ഒരു ലക്ഷത്തിന് മേലെയുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധം.
– റിയൽ എസ്റ്റേറ്റിലെ കള്ളത്തരങ്ങൾ തടയാൻ ബിനാമി പ്രോപ്പർട്ടി ട്രാൻസാക്ഷൻ ബില്ല്.
– പുകയില ഉത്പ്പന്നങ്ങൾക്ക് വില കൂടും.
– ചെരുപ്പിന് വില കുറയും.
– സ്വത്ത് നികുതി ഒഴിവാക്കും.
– 4.4 ലക്ഷം വരെ ആദായ നികുതിയില്ല.
– പ്രതിരോധ മേഖലയ്ക്ക് 2.46 കോടി.
– കൊച്ചി മെട്രോയ്ക്ക് 872.88 കോടി
– ഹോട്ടൽ ഭക്ഷണം, ട്യൂഷൻ, ഫോൺ കോൾ നിരക്കുകൾ നിരക്കുകൾ കൂടും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News