Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറ്റാനഗര്‍: സ്കൂളിലെ പ്രധാനാധ്യാപകനെ കുറിച്ച് അശ്ലീലവാക്കെഴുതി എന്ന കാരണത്തിന് വിദ്യാര്‍ഥികളെ വിവസ്ത്രരാക്കിയ അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും നടപടി വിവാദമാവുന്നു. അരുണാചല്‍ പ്രദേശിൽ പാപ്പും പരെ ജില്ലയിലെ താനി കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. നവംബര്‍ 23നാണ് ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും 88 കുട്ടികളെ അധ്യാപകര്‍ വിവസ്ത്രരാക്കി ശിക്ഷ നടപ്പിൽ വരുത്തിയത്.
ഈ വിദ്യാര്‍ഥികള്‍ നവംബര്‍ 27ന് വിദ്യാര്‍ഥി യൂണിയനെ വിവരമറിയിചത്തോടെയാണ് വിഷയം പുറംലോകമറിയുന്നതും ചര്‍ച്ചയാവുന്നതും. ഇതിനെ തുടര്‍ന്നായിരുന്നു പോലീസില്‍ പരാതി നല്‍കിയത്. സ്കൂൾ പ്രധാനാധ്യാപകനെയും സ്കൂളിലൂടെ തന്നെ ഒരു വിദ്യാർത്ഥിനിയെയും ചേർത്ത് അശ്ലീല പാമർശം എഴുതിച്ചേർത്ത സംഭവം അധികൃതർ അറിഞ്ഞതിനെ തുടർന്നാണ് ഈ രീതിയിലുള്ള ഒരു ശിക്ഷ നടപടിയിലേക്ക് കാര്യങ്ങൾ എത്തിയത്. തുടർന്ന് ഒന്നോ രണ്ടോ പേര് ചെയ്ത കുറ്റത്തിന്റെ പേരിൽ ഇത്രയധികം കുട്ടികൾക്കെതിരെ പ്രാകൃതമായ രീതിയിലുള്ള ഈ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.
ഇത്തരത്തിലുള്ള ശിക്ഷാ നടപടി സ്വീകരിക്കുന്നതിന് മുന്‍പ് കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകര്‍ വിവരം ധരിപ്പിച്ചിരുന്നില്ലെന്നു പോലീസ് പറയുന്നു. കുട്ടികളുടെ മാനത്തിന് കോട്ടം തട്ടുന്ന രീതിയില്‍ അധ്യാപകർ പെരുമാറിയത് നിയമ വിരുദ്ധമാണെന്ന് അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് അധ്യാപകരടെ പേരിലും എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply