Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി:പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെ പോലീസ് കേസെടുത്തു. ബാപ്പുവിന്റെ നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ താമസിച്ചിരുന്ന പതിനാറുകാരിയാണ് പരാതി നല്‍കിയത്.ആശ്രമത്തില്‍നടന്ന ചടങ്ങിലേക്ക് തന്നെ വിളിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് കുട്ടിയുടെ പരാതി.കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് കുട്ടി രക്ഷിതാക്കളോട് സംഭവം പറഞ്ഞത്. തുടര്‍ന്ന് ആസ്പത്രിയില്‍ എത്തി, വൈദ്യപരിശോധന നടത്തി ലൈംഗികപീഡനം സ്ഥിരീകരിച്ചു. തുടര്‍ന്നാണ് കമല മാര്‍ക്കറ്റ് സ്റ്റേഷനിലെത്തി പരാതി നല്കിയത് .72-കാരനായ ആശാറാമിന്റെ അനുയായികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍..,എന്നാല്‍ ആശ്രമത്തിന്റെയും ഗുരുവിന്റെയും പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണ് കേസിനുപിന്നിലെന്ന് ബാപ്പുവിന്റെ പി.ആര്‍.ഒ. നീലം ദൂബെ പറഞ്ഞു. ഇത് കള്ളക്കേസാണ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് വരട്ടെ. ഈ കഥയ്ക്കുപിന്നില്‍ അസഹിഷ്ണുക്കളായ ഒരു സംഘമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
Leave a Reply