Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശ്ശൂര്‍: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ബഞ്ചില്‍ ഇരുന്നതിന്റെ പേരില്‍ നടപടി സ്വീകരിച്ച ഫറൂഖ് കോളേജിന്റെ നടപടിയ്ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു രംഗത്ത്.തൻറെ ഫേസ്ബുക്ക് പേജിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബെഞ്ചില്‍ ഒരുമിച്ചിരുന്നാല്‍ എന്താണ് കുഴപ്പമെന്നാണ് ആഷിക് അബു ചോദിക്കുന്നത്.ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതാണ് പ്രകൃതി നിയമമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഫറൂഖ് കോളേജില്‍ പ്രകൃതിവിരുദ്ധമായ നിയമങ്ങളാണ് നടക്കുന്നതെന്നും ആഷിക് അബു പറയുന്നു.ഇത്തരം നിയമങ്ങളൊന്നും കോളേജുകളില്‍ നടക്കില്ലെന്നാണ് ആഷിക് അബു പറയുന്നത്. പ്രകൃതി തന്നെ അതിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനു കോഴിക്കോട് ഫറൂഖ് കോളേജ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് തെറ്റിച്ച് ചില വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചിരിക്കുകയും ചെയ്തു. വിലക്ക് തെറ്റിച്ച വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഏറ്റെടുത്ത ഈ പോസ്റ്റിന് മണിക്കുറുകള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തിന് മുകളില്‍ ലൈക്കുകളും നിരവധി കമന്റുകളും ഷെയറുകളും ആണ് ലഭിയ്ക്കുന്നത്.
Leave a Reply