Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 22, 2025 12:12 am

Menu

Published on September 15, 2014 at 10:18 am

ഇന്ന് ശ്രീകൃഷ്ണജയന്തി

ashtami-rohini-celebrations-begin

കൊച്ചി:ഇന്ന് ശ്രീകൃഷ്ണജയന്തി.ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ഭക്തിയുടെയും പ്രണയത്തിന്റേയും മൂര്‍ത്തീഭാവമായ ശ്രീകൃഷ്ണന്റെ പിറന്നാളായി നാടെങ്ങും ആഘോഷിക്കുന്നു.ഈ ദിവസം അർദ്ധരാത്രി കഴിയുന്നത് വരെ ഉറങ്ങാതെ ശ്രീകൃഷ്ണനെ ഭജിച്ചാൽ ഭഗവാൻറെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ജന്മാഷ്ടമിയില്‍ വൈകുന്നേരം നാടെങ്ങും ശോഭായാത്രകളും നടത്താറുണ്ട് .ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, നെയ്യാറ്റിന്‍കര, ആറന്‍മുള, മീങ്കുളം, തമ്പലക്കാട്, തിരുവമ്പാടി തുടങ്ങിയ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പ്രാർഥനകൾ ഉണ്ടായിരിക്കും. ഈ ദിവസം അർദ്ധരാത്രി പാൽപ്പായസമുണ്ടാക്കി വീടിൻറെ പിൻഭാഗത്ത് വെയ്ക്കുന്ന ഒരു ചടങ്ങുണ്ട്. ഉണ്ണിക്കണ്ണൻ രാത്രി വന്ന് ഈ പായസം കുടിക്കുമെന്നാണ് ഇതിനു പിന്നിലെ വിശ്വാസം. പ്രസിദ്ധമായ ആറന്മുള്ള ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ള സദ്യയും ഇന്നാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News