Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:10 am

Menu

Published on September 20, 2014 at 9:56 am

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

asian-games-2014-day-shooter-jitu-rai-bags-first-gold-for-india

ഇഞ്ചിയോണ്‍: പതിനേഴാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക്ഷൂട്ടിങ്ങിലൂടെ ആദ്യ സ്വർണ്ണം. 50 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജിത്തു റായ് ആണ് ഇന്ത്യക്ക് വേണ്ടി സ്വർണ്ണം നേടിയത്.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടിയ ശ്വേത ചൗധരി പതിനേഴാമത് ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലിന് അര്‍ഹയായി. വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തിൽ ആദ്യ സിംഗിള്‍സില്‍ മക്കാവുവിന്റെ കിറ്റ് ലെംഗ് വോംഗിനെ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ കീഴടക്കി. രണ്ടാം സിംഗിള്‍സില്‍ പി.വി.സിന്ധുവും അനായാസ ജയം നേടി. മക്കാവുവിന്റെ ടെംഗ് ലോക് യുവിനെ നേരിട്ടുള്ള സെറ്റുകളിലാണ് ‍(21-8, 21-9) സിന്ധു കീഴടക്കിയത്. ഏഷ്യന്‍ ഗെയിംസിന്റെ രണ്ടാം ദിനമായ ഇന്ന് ഷൂട്ടിംഗിലും ജൂഡോയിലും 4 ഫൈനൽ വീതവും, സൈക്ലിംഗ്, ഫെന്‍സിംഗ്, ഭാരോദ്വഹനം , വുഷു എന്നിവയില്‍ 2 ഫൈനല്‍ മത്സരങ്ങളുമാണുള്ളത്. കൂടാതെ സിംക്രണൈസ്ഡ് സ്വിമ്മിംഗിലും അശ്വാഭ്യാസത്തിലും മത്സരമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News