Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 7:07 am

Menu

Published on October 4, 2014 at 12:16 pm

ഏഷ്യൻ ഗെയിംസിന് ഇന്ന് സമാപനം

asian-games-2014-end-today

ഇഞ്ചോണ്‍ : ഏഷ്യയുടെ കായിക ഉത്സവമായ ഏഷ്യൻ ഗെയിംസിന് ഇന്ന് സമാപനം.ചൈനയാണ് ഗെയിംസിൽ മുന്നിട്ടു നിൽക്കുന്നത്. ജപ്പാനും ദക്ഷിണകൊറിയയും ചൈനയ്ക്കൊപ്പമെത്താൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഇന്ത്യ ഏഴാം സ്ഥാനത്താണുള്ളത്. ഷൂട്ടിങ് റേഞ്ചിലും തുഴച്ചിലിലും ചൈനയുടെ സമ്പൂര്‍ണ ആധിപത്യമാണുള്ളത്. സ്വന്തം നാട്ടില്‍ നടന്ന ഗെയിംസിന്റെ അത്രയും എത്തിയില്ലെങ്കിലും ചൈന ഇത്തവണ അത്ര മോശമാക്കിയിട്ടില്ല. ഡൈവിങ്ങിലും ഭാരോദ്വഹനത്തിലും ചൈനയെവെല്ലാന്‍ ആരുമുണ്ടായിരുന്നില്ല.കഴിഞ്ഞ ഗെയിംസില്‍ ഇന്ത്യ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. കഴിഞ്ഞ ഗെയിംസിൽ 14 സ്വർണ്ണവും, 17 വെള്ളി മെഡലുകളും നേടിയ ഇന്ത്യ ഇത്തവണ 11 സ്വർണ്ണവും, 10 വെള്ളി മെഡലുകളുമാണ് നേടിയത്.ഹോക്കിയിലെയും സ്‌ക്വാഷിലെയും സ്വര്‍ണവും ബാഡ്മിന്റനിലെ വെങ്കലവുമാണ് ഇന്ത്യന്‍ ക്യാംപിന് അല്പമെങ്കിലും ഇപ്പോൾ ആശ്വാസം പകരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News