Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടിമാരുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ പാരയാകുന്നതിനു ഒരു ഉദാഹരണമായി ചൂണ്ടികാട്ടാവുന്നത് ഇപ്പോൾ അസിനെയാണ്.മലയാളത്തില്‍നിന്ന് ബോളിവുഡിലെത്തിയ അസിനാണ് ഈ അനുഭവം.ഹിറ്റു ചിത്രമായ വെല്‍ക്കത്തിന്റെ രണ്ടാംഭാഗത്തില്‍ നായികയാകാനുള്ള അവസരം പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് താരത്തിന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.പണത്തിനോടുള്ള ആർത്തി കാരണമാണ് അസിന് ഈ അവസരം നഷ്ട്ടമായത്. അനീസ് ബസ്മി ഒരുക്കുന്ന ചിത്രത്തിലെ അവസരം നഷ്ടമാകാന്‍ കാരണം താരത്തിന്റെ പിതാവാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ പിതാവ് ജോസഫ് തോട്ടുങ്കല്‍ ഒരു കോടി പ്രതിഫലം ചോദിച്ചെന്നും ഒരു പൈസ പോലും കുറയ്ക്കാന്‍ തയ്യാറാകാതെ വരികയും ചെയ്തതോടെ അസിന് പകരം ശ്രുതിഹാസനെ അണിയറക്കാര്‍ കരാര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. .സോനാക്ഷി സിന്‍ഹയെ മാറ്റിയാണ് അസിന് ബസ്മീ അവസരം നല്‍കിയത്. എന്നാല്‍ പിതാവ് പ്രതിഫലത്തില്‍ കടുംപിടുത്തം നടത്തി.അസിനെക്കാള്‍ ഈ റോളിന് യോജിക്കുന്നത് ശ്രുതി ആയതിനാലാണ് ശ്രുതിയെ കരാര്‍ ചെയ്തതെന്നും അസിനുമായി ഒരു വിഷയവുമില്ലെന്നും അനീസ് ബസ്മി പറയുന്നു. ഡേറ്റ് സംബന്ധിച്ച പ്രശ്‌നമാണ് പ്രശ്‌നമായതെന്ന് അസിനും പറയുന്നു. എന്നാല്‍ പിന്നാമ്പുറ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത് പ്രതിഫലത്തുകയാണ് അസിനെ മാറ്റാൻ കാരണമായത് എന്നാണ്.
Leave a Reply