Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:59 am

Menu

Published on November 24, 2014 at 4:17 pm

സ്മൃതി ഇറാനി ഇന്ത്യയുടെ രാഷ്ട്രപതി ആകുമെന്ന് ജ്യോതിഷിയുടെ പ്രവചനം

astrologer-tells-smriti-irani-she-would-be-indias-president-of-india-one-day

ന്യൂഡല്‍ഹി: മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി അഞ്ചു കൊല്ലത്തിനുള്ളില്‍ ഇന്ത്യയുടെ രാഷ്ട്രപതി ആകുമെന്ന് പ്രവചനം. രാജസ്ഥാനിലെ പ്രമുഖ ജ്യോതിഷിയായ പണ്ഡിറ്റ് നാഥുലാല്‍ വ്യാസാണ് പ്രവചനം നടത്തിയത്.ഞായറാഴ്ച ഭര്‍ത്താവ് സുബിന്‍ ഇറാനിയോടൊപ്പമാണ് മന്ത്രി ജ്യോതിഷിയെ കാണാന്‍ എത്തിയത്. ജയ്പൂരിര്‍ നിന്ന് 280 കി മീ അകലെ നാഥ്ദ്വാരിലാണ് വ്യാസ്. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ സ്ഥിരം ജ്യോതിഷിയാണ് ഇദ്ദേഹം. പ്രതിഭയുടെ രാഷ്ട്രീയ ഭാവി ഇദ്ദേഹം പ്രവചിച്ചിരുന്നുവത്രേ.നാലു മണിക്കൂറാണ് ജ്യോതിഷിയോടൊപ്പം കേന്ദ്ര മന്ത്രി ചെലവഴിച്ചത്. രാഷ്ട്രീയത്തില്‍ അടിക്കടി ഉയര്‍ച്ച ഉണ്ടാകുമെന്നാണ് ഗ്രഹനില നോക്കി പറഞ്ഞത്. തന്‍റെ വ്യക്തിപരമായ കാര്യം ആണിതെന്നും മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ളെന്നും ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചു.വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന സ്മൃതി ഇറാനി മക്കളെ ഡല്‍ഹിയിലെ സ്കൂളില്‍ ചേര്‍ക്കാന്‍ ഭര്‍ത്താവിനെയും കൂട്ടി സ്കൂള്‍ അധികൃതരുടെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്തത് ഈയിടെ വാര്‍ത്തയായിരുന്നു. മന്ത്രി ആണെങ്കിലും സ്കൂളിലെ നിയമം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നാണ് ഇതേപറ്റി അവര്‍ പറഞ്ഞത്. പി.ടി.എ യോഗങ്ങളിലും താന്‍ മുടങ്ങാതെ പോകുമെന്ന് സ്മൃതി പറഞ്ഞു.

Astrologer to Smriti Irani

Loading...

Leave a Reply

Your email address will not be published.

More News