Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:05 am

Menu

Published on April 10, 2017 at 10:06 am

നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം

astrology-prediction-april-10

മേടക്കൂറ്‍ ; (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്)
ധനയോഗം,കാര്യവിജയം എന്നിവ കാണുന്നു. യാത്രകൾക്ക് ഫലം കാണും.

ഇടവക്കൂറ് ; (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ നേരെയാകും.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യതടസ്സം, സ്വസ്ഥതക്കുറവ്, എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം.

കർക്കിടകക്കൂറ് ;(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ഇന്ന് കർക്കിടകകൂറുകാർക്ക് പൊതുവെ നല്ല ദിവസമാണ്. കാര്യവിജയം കാണുന്നുണ്ട്. ആഗ്രഹങ്ങൾ പലതും നടക്കാം.

ചിങ്ങക്കൂറ് ;(മകം,പൂരം,ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്)
അഭിമാനക്ഷതം, നഷ്ടം, കലഹസാധ്യത എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ കുറേശ്ശെ ഭേദപ്പെടും.

astro22

കന്നിക്കൂറ് ; (ഉത്രം അവസാന മുക്കാൽഭാഗം അത്തം, ചിത്തിര, ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്)
ഇഷ്ടഭക്ഷണസമൃദ്ധി,കാര്യവിജയം എന്നിവ കാണുന്നു.യാത്രകൾക്ക് ഫലവത്താവാം.
ഫലം കാണാം.

തുലാക്കൂറ് ;(ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതക്കുറവ്, അലച്ചിൽ,കാര്യതടസ്സം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ ഭേദപ്പെട്ടുവരും.

വൃശ്ചികക്കൂറ്; (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്)
കാര്യവിജയം, ധനയോഗം, ഗൃഹത്തിൽ ബന്ധുസമാഗമം എന്നിവ കാണുന്നു. യാത്രകൾ ഫലം കാണും.

ധനുക്കൂറ് ;(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്)
കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. യാത്രകൾക്ക് ഫലം കാണും.

astro55

മകരക്കൂറ് ; (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്)
സ്വസ്ഥതയില്ലായ്മ, ഉദരവൈഷമ്യം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്കുണ്ടാകും.

കുംഭക്കൂറ് ; (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്)
അപകടഭീതി, സാമ്പത്തിക നഷ്ടം,കാര്യപരാജയം എന്നിവ കാണുന്നു. സന്ധ്യ കഴിഞ്ഞാൽ കാര്യങ്ങൾ മെച്ചപ്പെട്ടുത്തുടങ്ങും.

മീനക്കൂറ് ;(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
കാര്യവിജയം, സുഹൃദ്സമാഗമം എന്നിവ കാണുന്നു. ആഗ്രഹങ്ങൾ പലതും ഇന്ന് നടക്കാൻ സാധ്യതയുണ്ട്. യാത്രകള്‍ ഫലവത്താവാം.

Loading...

Leave a Reply

Your email address will not be published.

More News