Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 6:59 pm

Menu

Published on November 18, 2014 at 12:52 pm

വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം

attack-in-wayanad-resort

മാനന്തവാടി: വയനാട്ടില്‍ സ്വകാര്യ റിസോര്‍ട്ടിനു നേരെ ആക്രമണം. തിരുനെല്ലിയിലെ അഗ്രഹാര റിസോര്‍ട്ടാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. ആക്രമണത്തില്‍ റിസോര്‍ട്ടിൻറെ  ജനല്‍ ചില്ലുകള്‍ തകര്‍ന്നു.തൊട്ടടുത്തു നിന്ന് മാവോവാദി അനുകൂല ഫ്ലെക്‌സുകളും ബോര്‍ഡുകളും കണ്ടെടുത്തു.എന്നാല്‍ മവോയിസ്റ്റ് സംഘമാണോ ആക്രമണങ്ങള്‍ നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ ചുറ്റുമുള്ള മുള്ളുവേലി തകര്‍ത്താണ് നാലംഗ സംഘം റിസോട്ടില്‍ ആക്രമണം നടത്തിയത്. ഇവര്‍ തമിഴിലും കന്നഡയിലും മുദ്രാവാക്യം വിളിച്ചാണ് എത്തിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ഗെയിം ഹാളിന്റേതുള്‍പ്പെടെ റിസോട്ടിന്റെ ചില്ലുകള്‍ തകര്‍ത്ത സംഘം ഓഫീസ് മുറിയില്‍ കയറി ലാന്റ് ഫോണും, പ്രിന്ററും, കമ്പ്യൂട്ടര്‍ മോണിറ്ററുകളും നശിപ്പിച്ചു.സി.പി.ഐ മാവോയിസ്റ്റ് രൂപവത്കരണത്തിന്റെ പത്താം വാര്‍ഷികാഘോഷം വിജയിപ്പിക്കുക എന്നാഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്.സംഭവം നടക്കുമ്പോള്‍ ആറ് ജീവനക്കാരും ജര്‍മനിയില്‍ നിന്നുള്ളവരുള്‍പ്പെടെ മൂന്ന് കുടുംബങ്ങളുമാണ് റിസോട്ടിലുണ്ടായിരുന്നത്. തണ്ടര്‍ ബോള്‍ട്ടും പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News