Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്ലം: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ വീടിനുനേരെ കല്ലേറ്. കൊല്ലം റയില്‍വേ സ്‌റ്റേഷനു സമീപത്തെ വീടിനുനേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സോണിയയ്ക്കു സ്തുതി പാടിയതിന് പിന്നെ കണ്ടോളാം, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നയവഞ്ചന നടത്തിയ പ്രേമചന്ദ്രാ കണ്ടോളാം തുടങ്ങിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ആക്രമണം നടന്നപ്പോള്‍ പ്രേമചന്ദ്രനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല. പത്തോളം പേര്‍ ഉള്‍പ്പെട്ട സംഘം കല്ലെറിയുന്നതുകണ്ട അയല്‍ക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസംവരെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അദ്ദേഹം ഡല്‍ഹിയിലേക്ക് പോയതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. അതേസമയം സംഭവത്തിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് പ്രേമചന്ദ്രന്‍ പ്രതികരിച്ചു. ഫെയ്‌സ് ബുക്കിലൂടെയും മറ്റും തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. ഇന്നത്തെ സംഭവം പൊലീസിനെ അറിയിച്ചെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രേമചന്ദ്രന്‍ ഉള്‍പ്പെട്ട ആര്‍ എസ് പി ഇടതുമുന്നണി വിട്ടിരുന്നു. യു ഡി എഫ് പിന്തുണയോടെയാണ് ഇത്തവണ കൊല്ലത്തുനിന്ന് വിജയിച്ചത്. ആര്‍ എസ് പി, ആര്‍ എസ് പി (ബി) സംഘടനകളുടെ പുനരേകീകരണ സമ്മേളനം 10 ന് കൊല്ലത്ത് നടക്കാനിരിക്കെയാണ് ആക്രമണം.
Leave a Reply