Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 8:58 pm

Menu

Published on August 6, 2014 at 1:34 pm

ആത്മഹത്യാശ്രമം ഇനി കുറ്റമല്ല

attempt-to-suicide-may-not-be-a-crime

ന്യൂഡല്‍ഹി : ആത്മഹത്യാ ശ്രമം കുറ്റമല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.ആത്മഹത്യാശ്രമം കുറ്റകൃത്യമാണെന്ന് വിശദമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309 ാം വകുപ്പ് ഒഴിവാക്കുന്നതിനുള്ള നടപടി ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര നിയമ കമ്മീഷന്റെ നിര്‍ദേശത്തോട് 25 സംസ്ഥാനങ്ങള്‍ അനകൂല നിലപാട് അറിയിച്ചുകഴിഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍, കുടുംബഛിദ്രം, അടുത്ത ബന്ധുക്കളെ നഷ്ടപ്പെടല്‍, സ്വയംരക്ഷ തുടങ്ങിയ കാര്യങ്ങള്‍ മൂലം ആത്മഹത്യക്കുശ്രമിക്കുന്നത് കുറ്റകൃത്യമായി കാണാന്‍ കഴിയില്ലെന്നതിനാല്‍ ആത്മഹത്യ കുറ്റകൃത്യമായി പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 309 വകുപ്പ് എടുത്തുകളയണമെന്നാണ് നിയമ കമ്മീഷന്റെ ശുപാര്‍ശ. ഇത്തരം സാഹചര്യത്തില്‍ ആത്മഹത്യാശ്രമം നടത്തുന്ന വ്യക്തിയെ ജയിലിലടക്കാതെ സഹാനുഭൂതി പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് കമ്മീഷന്‍ വിശദീകരിക്കുന്നു. 25 സംസ്ഥാനങ്ങള്‍ കമ്മീഷന്റെ നിലപാടിനോട് യോജിച്ചപ്പോള്‍ ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ നാല് സംസ്ഥാനങ്ങള്‍ എതിര്‍ത്തിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ക്രിമിനല്‍ നടപടി ചട്ടത്തിലെയും മറ്റുള്ള ഏതാനും വകുപ്പുകളിലെയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തശേഷം നിയമത്തില്‍ ഭേദഗതി വരുത്താൻ കഴിയൂ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News