Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത കനേഡിയന്‍ പോണ്‍ സിനിമാ താരം ഓഗസ്റ്റ് അമേസിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപത്തിമൂന്നു വയസായിരുന്നു.
വര്‍ഷങ്ങളായി വിഷാദരോഗത്തിന് അടിമയായിരുന്നു ഓഗസ്റ്റ് അമേസ്. അതുകൊണ്ടു തന്നെ അവര്‍ ആത്മഹത്യ ചെയ്തതാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. മാത്രമല്ല മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസും അറിയിച്ചു.
അമേസിന്റെ ഭര്‍ത്താവ് തന്നെയാണ് അവരുടെ മരണവിവരം സ്ഥിരീകരിച്ചത്. താന്‍ കണ്ടതില്‍ വച്ച് ഏറ്റവും ദയാലുവായ വ്യക്തിയായിരുന്നു അമേസെന്നും ഈ വിഷമാവസ്ഥയില്‍ ഇത് തങ്ങളുടെ സ്വകാര്യ കുടുംബവിഷയമായി വിട്ടുതരണമെന്നും അഗസ്റ്റയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സ്വവര്‍ഗാനുരാഗത്തോട് പരസ്യമായി എതിര്‍പ്പ് പ്രകടമാക്കുകയും സ്വന്തം ശരീരത്തിന്റെ അവകാശം വേണമെന്ന് വാദിക്കുകയും ചെയ്ത് അമേസ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മാത്രമല്ല സ്വവര്‍ഗാനുരാഗ ചിത്രങ്ങളില്‍ അഭിനയിച്ച പുരുഷന്മാര്‍ക്കൊപ്പം അശ്ലീല സിനിമകളില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലും അവര്‍ക്ക് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.
ഇതിന്റെ പേരില്‍ അഗസ്റ്റ ഹോമോഫോബിക് (സ്വവര്‍ഗരതിയോടുള്ള ഭയം) ആണെന്ന രീതിയില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. തന്റെ ശരീരത്തിന്റെ പൂര്‍ണമായ അവകാശം തനിക്കു തന്നെയാണ് എന്ന വാദവുമായാണ് അഗസ്റ്റ ഈ വിവാദങ്ങളെ നേരിട്ടത്.
മെഴ്‌സിഡസ് ഗ്രാബോവ്‌സ്‌കി എന്നാണ് ഓഗസ്റ്റ് അമേസിന്റെ യഥാര്‍ത്ഥ പേര്. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ പോണ്‍ ഇന്റസ്ട്രിയിലേക്കെത്തുന്നത്. ഈ കാലയളവില്‍ തന്നെ 270 പോണ്‍ സിനിമകളില്‍ അഭിനയിച്ച അമേസിന് രണ്ടു തവണ അഡള്‍ട് വീഡിയോ ന്യൂസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Leave a Reply