Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:43 pm

Menu

Published on October 10, 2014 at 1:39 pm

വാടകഗര്‍ഭപാത്രത്തിലൂടെ ജനിച്ച ഇരട്ടകളിൽ ഒരു കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു

australian-couple-abandons-surrogate-baby-in-india

കാന്‍ബെറ  : ഇന്ത്യന്‍ യുവതിയുടെ വാടകയ്‌ക്കെടുത്ത ഗർഭപാത്രത്തിൽ ജനിച്ച  ഇരട്ടക്കുട്ടികളില്‍ ഒന്നിനെ ഓസ്‌ട്രേലിയന്‍ ദമ്പതികള്‍ ഉപേക്ഷിച്ചു. ന്യൂ ഡല്‍ഹിയിലെ ഓസ്‌ട്രേലിയന്‍ കമ്മിഷണര്‍ അറിയിച്ചതു പ്രകാരം ഓസ്‌ട്രേലിയയിലെ ഒരു കുടുംബ കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ ഡയാന ബ്രയന്റാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. 2012-ലാണ് സംഭവം നടന്നത്. ജനിച്ച കുട്ടികളില്‍ ഒന്ന് ആണ്‍കുഞ്ഞും മറ്റൊന്ന് പെണ്‍കുഞ്ഞുമായിരുന്നു. ഉപേക്ഷിച്ച കുട്ടിയുടെ ലിംഗത്തില്‍പ്പെട്ട കുഞ്ഞിനെ തങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു ദമ്പതികളുടെ നിലപാട്. ദമ്പതികള്‍ക്ക് നേരത്തെ ആ ലിംഗത്തില്‍പ്പെട്ട മറ്റൊരു കുഞ്ഞ് ഉണ്ടായിരുന്നതിനാല്‍ ഒരു കുഞ്ഞിനെ മാത്രമെ ആവശ്യമുണ്ടായിരുന്നുളളൂ. ഇവര്‍ ഉപേക്ഷിച്ചത് ആരെയാണെന്ന കാര്യം വ്യക്തമായിട്ടില്ല.ദമ്പതികളുടെ സുഹൃത്തായ മറ്റൊരു വ്യക്തിയാണ് ഒടുവില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ഏറ്റെടുത്തത്. രണ്ടു കുട്ടികളെയും ഏറ്റെടുക്കാന്‍ ഓസ്‌ട്രേലിയന്‍ ഹൈ കമ്മിഷണര്‍ ദമ്പതികളോട്‌ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിനു തയാറായില്ല. അതെസമയം സംഭവത്തെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ലെന്ന്‌ ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ്‌ പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News