Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 5:11 pm

Menu

Published on November 27, 2014 at 11:17 am

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു

australian-cricketer-phil-hughes-dies

സിഡ്‌നി: കളിക്കിടെ തലക്ക് ഗുരുതരമായി പരിക്കേറ്റ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍ ഹ്യൂസ് (25) അന്തരിച്ചു. മൂന്ന് ദിവസമായി ഹ്യൂസ് അബോധാവസ്ഥയില്‍ ആയിരുന്നു. ഓസ്ട്രേലിയന്‍ പ്രാദേശിക മല്‍സരത്തിനിടെയാണ് പന്ത് തലയ്ക് കൊണ്ട് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റിയത്. ന്യൂ സൗത്ത് വെയ്‌ല്‍സും ദക്ഷിണ ഓസ്ട്രേലിയയും തമ്മിലുള്ള ഷെഫീല്‍ഡ് ഷീല്‍ഡ് മല്‍സരത്തിനിടെയായിരുന്നു സംഭവം. സിഡ്നിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഹ്യൂഗ്സിന്റെ നില ഗുരുതരമാകുകയായിരുന്നു. ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഹ്യൂഗ്സിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് എന്ന് ആശുപത്രിയിലെ ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാല്‍ വ്യാഴാഴ്ച രാവിലയോടെ മസ്തിഷകത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. ബൌണ്‍സർ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് തലയില്‍കൊണ്ടയുടന്‍ ഹ്യൂഗ്സ് കുഴഞ്ഞുവീഴുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഹ്യൂസ് 26 ടെസ്റ്റുകളും 25 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News