Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:33 am

Menu

Published on December 29, 2014 at 4:47 pm

കാണാതായ എയര്‍ഏഷ്യ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്

australian-plane-spots-objects-in-sea-in-airasia-search-area

ജക്കാർത്ത: കാണാതായ എയർ ഏഷ്യ വിമാനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. എന്നാല്‍ ഇത് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ ഓറിയോണ്‍ വിമാനമാണ് തിരച്ചിലിനിടെ വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഏയര്‍ഏഷ്യയുടെ ക്യൂസെഡ് 8501 വിമാനം എയര്‍ ട്രാഫിക് കണ്ട്രോളുമായി ഏറ്റവും ഒടുവില്‍ ബന്ധപ്പെട്ട സ്ഥലം നങ്ക ദ്വീപിനടുത്താണെന്നാണ് വിവരം. അതുകൊണ്ട് തന്നെ കണ്ടെത്തിയത് വിമാനത്തിന്റെ ഭാഗങ്ങള്‍ തന്നെ ആകാനിടയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.. ഈ മേഖലയിലേക്ക് കൂടുതൽ സന്നാഹങ്ങൾ യാത്ര തിരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെയും സിംഗപ്പൂരിന്റേയും 12 നാവിക കപ്പലുകളും, അഞ്ച് വിമാനങ്ങളും, മൂന്ന് ഹെലിക്കോപ്റ്ററുകളുമാണ് തിരച്ചിൽ നടത്തുന്നത്.സുരബായയില്‍ നിന്ന് പുറപ്പെട്ട QZ 8501 വിമാനമാണ് കാണാതായത്. ജീവനക്കാരടക്കം 162 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News