Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ഓട്ടോ ടാക്സി നിരക്ക് വർദ്ധന സർക്കാർ ഉത്തരവിറക്കും മുൻപേ പുതിയ നിരക്ക് ഓട്ടോറിക്ഷക്കാർ വാങ്ങി തുടങ്ങി. ടാക്‌സി കാറുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്കിലുള്ള ചാര്‍ജാണ് ഈടാക്കുന്നത്. പഴയ നിരക്കിലെ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഉയര്‍ന്ന ചാര്‍ജ് ഈടാക്കി യാത്രക്കാരെ പീഡിപ്പിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ നഗരത്തിലുടനീളം കണ്ടുവരുന്നത്.
പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നെങ്കിലും ഇതു പ്രാബല്യത്തിൽ വന്നതായ ഉത്തരവ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് യാത്രക്കാർ ഓട്ടോ ടാക്സി ഡ്രൈവർമാരുടെ ചൂഷണത്തിനിരയാകുന്നത്.
15 രൂപയുണ്ടായിരുന്ന ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് 20 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു. ടാക്‌സിയുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 150 ആക്കിയിട്ടുണ്ട്.
Leave a Reply