Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാനത്തെ ഓട്ടോറിക്ഷ- ടാക്‌സി തൊഴിലാളികള്‍ ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കുന്നു.തൊഴിലാളി സംഘടനാ നേതാക്കളുമായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനാലാണ് പണിമുടക്ക് നടത്താൻ തീരുമാനമായത്. ഓട്ടോയുടെ മിനിമം ദൂരത്തില്‍ മാറ്റംവരുത്തിക്കൊണ്ടുള്ള മിനിമം ചാര്‍ജ് വര്‍ദ്ധനയെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന നിലപാട് ട്രേഡ് യൂണിയനുകള്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണ് ചർച്ച പരാജയപ്പെട്ടത്.ഓട്ടോചാർജ്ജ് വർദ്ധിപ്പിക്കുമ്പോൾ മിനിമം ദൂരത്തിൽ വർദ്ധനവ് വരുത്തേണ്ടിവരുമെന്ന് യോഗത്തിൽ മന്ത്രി പറഞ്ഞതിനെ സംഘടനാ നേതാക്കൾ അംഗീകരിച്ചില്ല. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ചാർജ്ജ് വർദ്ധനവിൻറെ കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ സമരം ആരംഭിക്കരുത് എന്ന അഭ്യർത്ഥനയും തള്ളിക്കൊണ്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
Leave a Reply