Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:00 am

Menu

Published on December 13, 2014 at 12:16 pm

സ്ലിം ബ്യൂട്ടിയാവാൻ ഇത്തരം ഭക്ഷണങ്ങൾ ഉപേക്ഷിക്കുക

avoid-such-foods-to-get-slim-beauty

മെലിഞ്ഞ് സുന്ദരന്മാരും സുന്ദരികളുമാവുകയെന്നത് ആരുടെയും ആഗ്രഹമാണ്. പ്രത്യേകിച്ച് പെണ്‍കുട്ടികൾക്ക്.തിരക്കേറിയ ജീവിതം നയിക്കുന്ന ഇക്കാലത്ത് കൃത്യമായ ശരീരഭാരത്തോടെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമായി ഇരിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. നേരമില്ലാത്ത നേരത്ത്‌ കിട്ടുന്ന സമയം എക്‌സർസൈസും ജിമ്മും മറ്റുമായി ചെലവഴിക്കേണ്ടി വരുമ്പോഴും തടി പേടിച്ച്‌ ഇഷ്‌ടഭക്ഷണങ്ങൾ വേണ്ടെന്നു വെയ്‌ക്കും മുമ്പ് ജീവിതശൈലിയിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ സ്ലിം ബ്യൂട്ടിയാവാൻ സാധിക്കും. സ്ലിം ബ്യൂട്ടിയാവണമെങ്കിൽ ചില ഭക്ഷണ സാധനങ്ങൾ ഉപേക്ഷിച്ചേ തീരൂ.

avoid such  foods  to get  slim beauty1

1. കൊഴുപ്പുള്ളതും എണ്ണയില്‍ പൊരിച്ചെടുത്തതുമായ ഭക്ഷണങ്ങൾ തീർത്തും ഒഴിവാക്കുക.
2. കാപ്പി,ചായ എന്നിവഉപേക്ഷിക്കുക. പകരം ഫ്രഷ് ജ്യൂസുകളോ,ഗ്രീന്‍ ടീയോ കഴിക്കാവുന്നതാണ്.
3.കശുവണ്ടിപ്പരിപ്പ്, നിലക്കടല, സോസ്,മധുര പലഹാരങ്ങള്‍, വെണ്ണ, പാല്‍ എന്നിവ പൂര്‍ണമായും ഉപേക്ഷിക്കുക. പകരം നാരുകളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക.

avoid such foods to get slim beauty

4. രാത്രികാലങ്ങളിൽ കഴിക്കുന്ന ആഹാരത്തിൽ കാർബോഹൈഡ്രേറ്റ്‌ പൂർണമായും ഒഴിവാക്കുക. രാത്രിയിൽ കഴിക്കുന്ന കട്ടിയേറിയ ആഹാരം ഉറക്കക്കുറവിനും ദഹനക്കുറവിനും അതുമൂലം അമിതവണ്ണത്തിനും കാരണമാകുന്നു. കൊഴുപ്പ്‌ കൂടിയ ആഹാരപദാർത്ഥങ്ങളും രാത്രിയിൽ കിടക്കുന്നതിനു മുമ്പ് ഉപേക്ഷിക്കുക.
5.ഉപ്പ്‌, സോയാ സോസ്‌, ടൊമാറ്റോ, കൊഴുപ്പ്‌ തുടങ്ങിയവ ഭക്ഷണത്തിൽനിന്നും ഒഴിവാക്കുക.

avoid such foods to get slim beauty3

6. നേരിട്ടുള്ള മധുരവും മധുരപലഹാരവും കുറയ്ക്കുക. ഷുഗര്‍ ഫ്രീ ലേബലില്‍ കിട്ടുന്ന ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന കലോറിയുള്ളവയാണ്. ഇവ ഉപയോഗിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ ശരീരത്തില്‍ കൊഴുപ്പടിയുന്നത് വർദ്ധിക്കും.
7. സമ്മര്‍ദ്ദം ചിലരില്‍ പൊണ്ണത്തിടിയുണ്ടാക്കും. സ്ത്രീകളിലാണ് പൊതുവേ ഈ പ്രവണത കൂടുതാലായി കണ്ടു വരുന്നത്. അതുകൊണ്ട് എല്ലാ ജോലികള്‍ക്കുമിടയില്‍ അല്‍പ സമയം നിങ്ങള്‍ക്കുമാത്രമായി കണ്ടെത്തുക. നല്ല ഭക്ഷണം എന്നപോലെതന്നെ നല്ല വിശ്രമവും ശരീരത്തിന് ആവശ്യമാണ്.

avoid such foods to get slim beauty4

Loading...

Leave a Reply

Your email address will not be published.

More News