Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ‘കമ്പ്യൂട്ടര്‍ സ്‌പെഷ്യലിസ്റ്റ്’ എന്ന റെക്കോർഡ് ഇനി അയാന്‍ ഖുറേഷിക്ക് സ്വന്തം. ബെര്‍മിങാം സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരീക്ഷ പാസായാണ് അയാന്‍ ലോകത്തെ ഏറ്റവും പ്രയംകുറഞ്ഞ ‘മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് പ്രൊഫഷണല്‍’ ആയത്. ഏറ്റവും പ്രായംകുറഞ്ഞ മൈക്രോസോഫ്റ്റ് പ്രൊഫഷണല്‍ എന്ന പദവി ഇതുവരെ പാകിസ്താനില്‍നിന്നുള്ള ആറുവയസുകാരന്‍ മെഹ്‌റോസ് യാവര്‍ക്കായിരുന്നു. ആ റിക്കോര്‍ഡാണ് അയാന്‍ മറികടന്നത് .സപ്തംബറില്‍ നടന്ന ‘സപ്പോര്‍ട്ടിങ് വിന്‍ഡോസ് 8.1′ പരീക്ഷയില്‍ അയാന്‍ പങ്കെടുത്ത് വിജയിച്ചത്. പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുക മാത്രം ചെയ്തിട്ടുള്ള അയാന്‍ ബര്‍മിങ്ങാം സിറ്റി സര്‍വകലാശാലയില്‍ നിന്നാണ് മൈക്രോസോഫ്റ്റ് പരീക്ഷ പാസായത്.അയന്റെ പിതാവായ അസിം ഖുറേഷി ഒരു ഐ.ടി കണ്‍സള്‍ട്ടന്റാണ്.വളരെ ചെറിയ പ്രായം മുതല്‍ക്കെ കമ്പ്യൂട്ടറുകളും മറ്റ് സാങ്കേതിക ഉപകരണങ്ങളിലും കുട്ടിക്ക് താല്‍പര്യമുണ്ടായിരുന്നു. സ്വന്തമായൊരു കമ്പ്യൂട്ടര്‍ ലാബുണ്ടാക്കി അവിടെയാണ് അയന്‍ തന്റെ ഒഴിവു സമയം ചെലവഴിക്കുന്നത്. പിന്നീട് കുട്ടി രണ്ട് കമ്പ്യൂട്ടറുകളും, രണ്ട് ലാപ്‌ടോപ്പുകളും ഒരു സ്വിച്ചും റൂട്ടറും ഉപയോഗിച്ച് സ്വന്തമായൊരു കമ്പ്യൂട്ടര്‍ ശൃംഖല തന്നെ നിര്‍മിച്ചു. ട്രെയിനിംഗ് വീഡിയോകള്‍ കണ്ടും അച്ഛന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചും അയന്‍ വിന്റോഡ് 8,8.1 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുകയും കോണ്‍ഫിഗര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.അഞ്ചു മാസത്തെ പരിശീലനത്തിനു ശേഷമാണ് അയാന്‍ ഒട്ടേറെ മുതിര്‍ന്നവര്‍ക്കൊപ്പം മൈക്രോസോഫ്റ്റ് പരീക്ഷയ്ക്കിരുന്നത്. മൈക്രോസോഫ്റ്റിന്റെ അടുത്ത തലത്തിലുള്ള പരീക്ഷയെഴുതണമെന്ന് അയാന് ആഗ്രഹമുണ്ടെങ്കിലും ഈ ഇപ്പോള്‍ സ്‌കൂള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ഈ അയാൻറെ തീരുമാനം.
–
–
Leave a Reply