Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 10:18 am

Menu

Published on May 15, 2015 at 3:47 pm

സൗന്ദര്യം വർധിപ്പിക്കാം; കുറുക്കുവഴികൾ വീട്ടിൽത്തന്നെ

ayurvedic-beauty-treatments

മുഖത്തിന്‌ അഴകും തിളക്കവും ലഭിക്കാൻ : മധുര നാരങ്ങാത്തോട്‌ ഉണക്കി പൊടിച്ച് ചെറിയ തണുപ്പുള്ള തൈര് കലര്ത്തി അര മണിക്കൂർ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് മുഖ കാന്തിക്ക് നല്ലതാണ്.

ഫെയര്‍നെസ്ക്രീം: ചെമ്പരത്തിപ്പൂവ്, കൂവപ്പൊടി, രക്തചന്ദനം, നറുനീണ്ടിക്കിഴങ്ങ് എന്നില തുല്യ അളവിലെടുത്തു മോരിലോ നെയ്യിലോ കലര്‍ത്തി പുരട്ടാം. എണ്ണമയമുള്ള ചര്‍മ്മക്കാര്‍ മോരിലും അല്ലാത്തവര്‍ നെയ്യിലും കലര്‍ത്തി തേയ്ക്കുന്നതാണ് ഉത്തമം.

jivita-ayurveda-facial

മുഖത്തെ പാടുകള്‍ മാറാന്‍ : എള്ള്, ശതകുപ്പ, കടുക്കാത്തോട്, ഉണക്കലരി എന്നിവ കാടിയിലരച്ച് പാല് ചേര്‍ത്തു മുഖത്തു പുരട്ടി കുറച്ചുനേരം മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

മുഖക്കുരു മാറാൻ: കറ്റാർവാഴയുടെ നീര് ഉപയോഗിച്ച ദിവസവും മുഖം മസ്സാജ് ചെയ്യുന്നത് ഫലപ്രദമാണ്

Aloe-Vera

താരന്‍ മാറാന്‍ : കശകശ പാലിലരച്ച് ഒരു മണിക്കൂര്‍ മുടിയില്‍ പുരട്ടി വച്ചു കഴുകിക്കളയുക.
മുഖക്കുരുവിന്: പേരയില, തഴുതാമയില, പച്ചമഞ്ഞള്‍, കരിംജീരകം എന്നിവ സമം എടുത്തു മോരിലരച്ച് മുഖത്തു പുരട്ടുക.

hibiscus-ayurveda

കണ്‍പീലി ഉണ്ടാകാന്‍ : ചെമ്പരത്തിപ്പൂവിന്റെ ഇതളരച്ച് ആവണത്തെണ്ണ ചേര്‍ത്തു കിടക്കും മുമ്പു പുരികത്തിലും പീലിയിലും പുരട്ടുക.

Loading...

Leave a Reply

Your email address will not be published.

More News