Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ മരിച്ചെന്ന് ചില ഓണ്‍ലൈന്‍ മീഡിയകളില്‍ നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് തെളിഞ്ഞു.അസ്ഹറുദ്ദീന്‍ ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനില്‍ വെളളം കിട്ടാതെ മരിച്ചു എന്ന വാർത്തയായിരുന്നു പരന്നത്.എന്നാൽ സത്യത്തില്‍ മരിച്ചത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അല്ലെന്നും മറിച്ച് അതെ പേരിലുള്ള മറ്റൊരു താരമാണെന്നും ആരാധകര്‍ അറിഞ്ഞത് കുറേ സമയങ്ങൾക്കു ശേഷമാണ്.അംബാല സിറ്റിയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്ന അസ്ഹറുദ്ദീൻ ട്രെയിനിൽ കുടിവെള്ളം കിട്ടാതെ മരിച്ചെന്ന വാർത്തയാണ് പടർന്നത്.ജമ്മു ടാറ്റ നഗര്‍ മുരി എക്‌സ്പ്രസില്‍ വെച്ചാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ദാഹിച്ച് മരിച്ചതെന്ന് സത്യമറിയാതെ ട്രയിനിലെ യാത്രക്കാരും പറഞ്ഞു. ട്വിറ്ററിൽ അസ്ഹറുദ്ദീൻറെ ഫോട്ടോയടക്കമായിരുന്നു വാർത്ത വന്നത്.
Leave a Reply