Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 11:16 pm

Menu

Published on December 29, 2014 at 12:34 pm

അമീർഖാൻറെ പികെയ്ക്കെതിരെ ബാബ രാംദേവ്

baba-ramdev-against-aamir-khans-pk

ദില്ലി: അമീർഖാൻറെ പികെ എന്ന ചിത്രത്തിനെതിരെ യോഗ ഗുരു ബാബ രാംദേവ് രംഗത്ത്. ചിത്രം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ചിത്രത്തിലെ നായകനായ അമീർഖാനെ അറസ്റ്റ് ചെയ്യണമെന്നുമാണ് ബാബ രാംദേവിൻറെ ആവശ്യം. ഹിന്ദു സമുദായത്തിനെതിരെ ആർക്കും എന്തും പറയാവുന്ന അവസ്ഥയാണെന്നും പ്രസിദ്ധരായ ചിലയാളുകൾ ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണെന്നും രാംദേവ് ആരോപിച്ചു. കഴിഞ്ഞ 19 ന് തിയേറ്ററുകളിലെത്തിയ പി.കെ ഇപ്പോൾ ബോളിവുഡിലെ എക്കാലത്തേയും വലിയ ഹിറ്റിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ അന്യഗ്രഹ ജീവിയായാണ്‌ അമീർഖാൻ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തി പെടുത്തുന്നതാണ് സിനിമ എന്ന് പറഞ്ഞ് ഹിന്ദു ജാഗ്രത സമിതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇഷ്ടമുള്ളവര്‍ സിനിമ കണ്ടാല്‍ മതിയെന്ന് പറഞ്ഞ് കോടതി ഹർജി നിഷ്കരുണം തള്ളുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News