Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 7:08 pm

Menu

Published on March 23, 2015 at 12:32 pm

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ കുഞ്ഞ് പഠിക്കുന്ന ചില പ്രധാന കാര്യങ്ങൾ..!

babies-listen-and-learn-while-in-the-womb

ഒരു കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍  ജീവനെടുക്കുമ്പോൾ മുതൽ അമ്മയ്ക്കുണ്ടാകുന്ന അനുഭവങ്ങളിലൂടെ പല കാര്യങ്ങളും പഠിക്കുന്നുണ്ട്. അമ്മ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും പറയുന്നതും അനിഭാവിക്കുന്നതും എല്ലാമായകാര്യങ്ങളും കുഞ്ഞ് പകർത്തിയെടുക്കുന്നുണ്ട്. നമ്മെയെല്ലാം അതിശയിപ്പിക്കുന്ന അത്തരം ചില കാര്യങ്ങൾ എന്തോക്കെയാണെന്ന് അറിയേണ്ടേ..

ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ കഴിക്കുന്ന ആഹാരത്തിന്റെ ഗുണം കുഞ്ഞിനും ലഭിക്കുന്നു. വളര്‍ച്ചയുടെ ഇരുപതാം ദിവസം കുഞ്ഞിന് രുചിയറിയാന്‍ കഴിയുമെന്നാണ് പറയുന്നത്. ഗർഭിണിയായിരിക്കുമ്പോൾ നിങ്ങൾ നല്ല ഭക്ഷണങ്ങള്‍ കഴിക്കുകയാണെങ്കില്‍ ജനിക്കുന്ന കുഞ്ഞിനും അത്തരം ഭക്ഷണങ്ങളോടായിരിക്കും പ്രിയം. അതുകൊണ്ട് ഫാസ്റ്റ് ഫുഡുകള്‍ കഴിയുന്നതും  ഒഴിവാക്കുക.

Babies Listen and Learn While in the Womb3
കൈയ്യും വായും തമ്മിലുള്ള സഹകരണം ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞില്‍ രൂപപ്പെടുന്നുണ്ട്. മൂന്നാമത്തെ മാസം മുതല്‍ കുഞ്ഞ് വിരല്‍ കുടിക്കാന്‍ തുടങ്ങുന്നു. ഇത് അവര്‍ക്ക് ചലിക്കാനുള്ള കഴിവിനെയാണ് കാണിക്കുന്നത്. ജനിച്ചതിന് ശേഷം ഈ പ്രക്രിയ സ്വയം ചെയ്യാൻ കുഞ്ഞിന് പെട്ടെന്ന് സാധിക്കില്ലെങ്കിലും ഇതിനായുള്ള അടിസ്ഥാനം കുഞ്ഞിന് ഗർഭാവസ്ഥയിൽ നിന്ന് തന്നെ കിട്ടിയിരിക്കും. ജനിക്കുന്നതിനുമുന്‍പ് എങ്ങനെയെല്ലാം തന്റെ ശരീരത്തെ നിയന്ത്രിക്കണം എന്ന് പഠിച്ചിരിക്കും എന്നത്തിന്റെ തെളിവാണിത്.

Babies Listen and Learn While in the Womb2

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് പാട്ടുകളും കഥകളും ഇഷ്ടപ്പെടുന്നു. ഇത് ജനിച്ചശേഷവും തിരിച്ചറിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഗര്‍ഭിണികള്‍ കുഞ്ഞിന്റെ സന്തോഷത്തിന് പാട്ടുകള്‍ കേള്‍ക്കുകയും കഥകള്‍ വായിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഇത് അവരുടെ ബുദ്ധി വളര്‍ച്ചയ്ക്കും സഹായകമാകും.

Babies Listen and Learn While in the Womb6

ഒരു കുഞ്ഞിന് ഗർഭാവസ്ഥയിൽ കിടന്ന് പല വികാരങ്ങളും തിരിച്ചരിയാനുള്ള കഴിവുണ്ടാകും . കുഞ്ഞ് ഗർഭാവസ്ഥയിൽ ഇരിക്കുന്ന മുപ്പത്തിയാറാം ആഴച്ചമുതൽ അവരുടെതായ ചില ഫേഷ്യൽ എക്സ്പ്രെഷൻസ് പ്രകടമാക്കി തുടങ്ങും. ഉദാഹരണത്തിന് മൂക്ക് ചുളിക്കുക,ചിരി, വിഷമം, മൂക്കു ചുളുക്കുക, ദേഷ്യം പ്രകടിപ്പിക്കുക തുടങ്ങിയവ കുഞ്ഞ് ചെയ്യുന്നു.പുറത്ത് നിന്ന് കേൾക്കുന്ന വലിയ ശബ്ദങ്ങൾ,തീവ്രമായ പ്രകാശം എന്നിവയൊക്കെ തിരിച്ചറിയാൻ അവർക്ക് കഴിയുന്നു.കുഞ്ഞിൻറെ തലച്ചോറിന്റെ വളർച്ചയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങൾ അവരുടേതായ രീതിയിൽ പ്രതികരിക്കാൻ അവർ ശ്രമിക്കും.സന്തോഷവും പേടിയും അസ്വസ്ഥതകളും പ്രകടിപ്പിക്കുമ്പോൾ ആണ് കുഞ്ഞ് വയറിൽ ചവിട്ടുന്നതും തോഴിക്കുന്നതും അമ്മ അറിയുന്നത്.ഈ അവസ്ഥയിൽ അമ്മ കാണിക്കുന്ന സന്തോഷവും, ചിരിയും, കൊഞ്ചലും കാണുമ്പോള്‍ കുഞ്ഞ് പ്രതികരിക്കും. നിങ്ങളുടെ സ്വഭാവമനുസരിച്ചായിരിക്കും കുഞ്ഞിന്റെ പ്രകടനം.

Babies Listen and Learn While in the Womb1

ഗർഭിണിയായിരിക്കുമ്പോൾ അമ്മ അനുഭവിക്കുന്ന മാനസിക വിഷമങ്ങൾ നേരിട്ട് കുഞ്ഞിനെയും ബാധിക്കുന്നു.ഗർഭാവസ്ഥയിലുള്ള കുഞ്ഞിൻറെ പ്രത്യേക ചലനങ്ങളിലൂടെ ഇത് അറിയുവാൻ സാധിക്കും. ഗർഭിണിയാ യിരിക്കുമ്പോൾ നിങ്ങളിൽ ഉത്കണ്ഠ ഉണ്ടാകുന്നത് ശിശു തന്റെ ഇടത്തേ കൈ ഉയര്‍ത്തി മുഖം മറയ്ക്കാന്‍ ശ്രമിക്കും. പിരിമുറക്കത്തില്‍ നിന്നും സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ് കുഞ്ഞ് നടത്തുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് കുഞ്ഞിന് വളരെ ദോഷം ചെയ്യും.ജനിച്ചശേഷവും ഭാവിയിൽ കുട്ടിയ്ക്ക് ശ്രദ്ധകുറവോ വിഷാദരോഗമോ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്.അതുകൊണ്ട് ഗർഭാവസ്ഥയിൽ സന്തോഷത്തോടെ ഇരിക്കാൻ ശ്രമിക്കുക.
Babies Listen and Learn While in the Womb7

മൂന്ന് മാസം വളർച്ചയെത്തുന്നത് മുതൽ ഗർഭാവസ്ഥയിൽ തുടർച്ചയായി കേൾക്കുന്ന ഗാനം ജനിച്ച ശേഷവും കുഞ്ഞിൻറെ ഓർമ്മയിൽ നിലനിൽക്കും എന്നാണ് പറയുക.ഗാനം തുടർച്ചയായി കേൾക്കുന്ന കുഞ്ഞ് ജനിച്ച ശേഷവും അതേ ഗാനം കേൾക്കുമ്പോൾ തലച്ചോറിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. കുട്ടിയുടെ അവബോധം ഗര്‍ഭാവസ്ഥയില്‍ തന്നെ രൂപപ്പെടുന്നു. അതുകൊണ്ട് തന്നെ അച്ഛനമ്മമാർ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ നല്ല ഗാനങ്ങൾ തിരഞ്ഞെടുത്ത് കേൾപ്പിക്കാൻ മറക്കരുത്.

Babies -Womb

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ നിശബ്ദമായി കരയും. ഗർഭത്തിന്റെ മുപ്പത്തിയഞ്ച് ആഴ്ച്ചകൾക്ക് ശേഷം കുഞ്ഞ് തൻറെ മുഖത്തെ മസിലുകൾ ചലിപ്പിക്കാൻ കഴിയും.അതാണ് ഭാവിയിൽ കരച്ചിൽ,ചിരി തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സഹായിക്കുന്നത്.വികാരങ്ങളുടെ ഒരു നിരയുമായാണ് ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത്. ജനിച്ചു വീഴുമ്പോള്‍ തന്നെ അവയില്‍ ചിലത് കുഞ്ഞ് പ്രകടിപ്പിക്കുകയും ചെയ്യുന്നു.

stock-footage-human-baby-in-mother-s-womb

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News