Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സ്ത്രീകൾ ലെഗ്ഗിംഗ്‌സ് ധരിക്കുന്നതിനെതിരേ സാഹിത്യകാരനും കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് സെക്രട്ടറിയുമായ ബാബു കുഴിമറ്റം രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാബു ലെഗ്ഗിംഗ്‌സ് ധരിക്കുന്നവരെ ആക്ഷേപിച്ചിരിക്കുന്നത്. ‘പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം’ എന്ന മുന്നറിയിപ്പോടെ ‘പുരുഷന്റെ പുല്ലിംഗ ദോഷം’ എന്ന തലക്കെട്ടില്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ബാബു കുഴിമറ്റം ഇത്തരത്തില്‍ സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിരിക്കുന്നത്.ലെഗ്ഗിംഗ്‌സ് ധരിച്ച സ്ത്രീയെ കണ്ടപ്പോൾ തനിക്ക് ലിംഗ ചലനമുണ്ടായതായി ബാബു കുറിക്കുന്നു. സ്ത്രീകളായാൽ അടക്കവുമൊതുക്കവും വേണമെന്നും അല്ലാത്തവരെ കണ്ടാൽ തന്നെ പുരുഷന് ലിംഗ ചലനമുണ്ടാവുമെന്നും പുരുഷന്റെ പുല്ലിംഗ ദോഷമെന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിൽ ബാബു കുഴിമറ്റം പറയുന്നു.പോസ്റ്റിനെതിരെ ഫേസ്ബുക്കിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ബാബുവിൻറെ പോസ്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് 2രംഗത്ത് വന്നിരിക്കുന്നത്.
ബാബു കുഴിമറ്റത്തിന്റെ സ്റ്റാറ്റസിൻെ പൂർണരൂപം
“പ്രായപൂർത്തിയായവർക്കു മാത്രം”
പുരുഷന്റെ പുല്ലിംഗ ദോഷം
ഇന്നലെ അമ്പലമുക്കിൽ വെച്ച് എന്റെ കാറൊന്നു പാളി .
കേരള സർക്കാർ എനിക്ക് തന്ന ചെറുപ്പക്കാരനായ ഡ്രൈവർ അവിവാഹിതനാണു . എങ്കിലും ഒരുവിധ സ്വഭാവ ദോഷങ്ങളുമില്ലാത്തവൻ .
എന്നിട്ടും അവന്റെ ശ്രദ്ധ പതറി . കാറ് ഒരു വശത്തേക്ക് അല്പമൊന്നു പാളി . ഭാഗ്യത്തിനു അപകടമൊന്നു മുണ്ടായില്ല .
അവനെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും;
ഇത്രയും പ്രായമുള്ള എനിക്ക് പോലും ‘ലിംഗ ചലന’മുണ്ടാക്കിയ ഒരു ദർശനോത്സവം രോഡരികിൽ നിൽക്കുന്നു .
ലക്ഷണമൊത്ത , ആകാരവടിവുകൾ വെളിവാക്കുന്ന നാൽപ്പത്തഞ്ച്കാരിയായ ഒരു മാദകത്തിടമ്പ് തുണിയുടുക്കാതെ …..
ഒടുവിൽ വിശാഖ് തന്നെ എന്നോടു പറഞ്ഞു ; ‘അവൾ തുണിയുടുത്തിട്ടുണ്ട് സാറെ ‘ തൊലിയുടെ നിറമുള്ള പുതിയ വേഷം ലഗ്ഗിംഗ്‌സ് : ‘ ഈ വേഷത്തെയാ സാറെ യേശുദാസ് തെറ്റിദ്ധരിച്ച് ജീൻസെന്നു
വിളിച്ചത് ….’
പുരുഷനു ലിംഗചലനമുണ്ടാവാൻ ഒന്നു കണ്ടാൽ മാത്രം മതിയാവും. അതാണവനു
പ്രകൃതി നൽകിയ പുല്ലിംഗ ദോഷം . എന്നാൽ പെണ്ണിനു പഞ്ചാര വചസ്സുകളും
തൊട്ടു തലോടലുമൊക്കെ വേണ്ടി വന്നേക്കാം ….
മേൽപ്പടി ചൊവ്വാദോഷമറിയാതെ സ്ത്രീപക്ഷവാദികളും ചാന്തു പൊട്ടുകളായ ചില കവികളും ചേർന്ന് അവനെ ഞരമ്പു രോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നതിൽ ഒരു കാര്യവുമില്ല .
അതുകൊണ്ടാണു അനുഭവ ജ്ഞാനികളായ
പഴവന്മാർ പറഞ്ഞു തരുന്നത് ; പെണ്ണായാൽ
അല്പം അടക്കമൊതുക്കമൊക്കെ വേണമെന്ന് …..
Leave a Reply