Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 7, 2026 12:54 pm

Menu

Published on July 23, 2013 at 3:28 pm

വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ടണിനു ആണ്‍കുഞ്ഞ് പിറന്നു.

baby-boy-for-prince-william-and-wife-kate-celebrations-across-britain

ലണ്ടന്‍: ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍റ്റണ്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കിരീടാവകാശത്തില്‍ മൂന്നാം സ്ഥാനമുള്ള കുഞ്ഞ് പിറന്നതു ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു. കൊട്ടാരം ഔദ്യേഗിക വാര്‍ത്താക്കുറിപ്പിലാണ് വിവരം പുറത്തുവിട്ടത്. മൂന്നര കിലോയാണ് കുഞ്ഞിന്റെ തൂക്കം. 31 വര്‍ഷം മുമ്പ് വില്യം രാജകുമാരനും 28 വര്‍ഷം മുമ്പ് അനുജന്‍ ഹാരിക്കും ഡയാന ജന്മം നല്‍കിയ അതേ ആശുപത്രിയിലാണ് വില്യമിന്റെ കുഞ്ഞിന് കെയ്റ്റ് മിഡില്‍റ്റണ്‍ ജന്മം നല്‍കിയത്. പ്രസവസമയത്ത് കെയ്റ്റിന്റെ അരികില്‍ വില്യം രാജകുമാരനുണ്ടായിരുന്നു. ലിന്‍ഡോ വിങ്ങിലേക്കു നോക്കി ലോകത്തെ മുഴുവന്‍ പത്രക്കാരും ടിവിക്കാരും ആശുപത്രിയുടെ മുൻപിൽ കാത്തിരിക്കുന്നുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News