Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉറക്കം കൂടിയാലും കുറഞ്ഞാലുമെല്ലാം അതിന്റേതായ പ്രശ്‌നങ്ങളുണ്ടല്ലോ.. ഉറക്കത്തിലെ കുറവും കൂടുതലുമെല്ലാം ഓരോ രോഗങ്ങള്‍ക്ക് കാരണമാകാറുമുണ്ട്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിയുടെ അവസ്ഥ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. വ്യത്യസ്തമാണ് എന്ന് പറഞ്ഞാല്‍ ഉറങ്ങിയാല്‍ മരണം സംഭവിക്കുന്ന ഒരു അവസ്ഥ. അതാണ് ലണ്ടനിലെ റോബര്‍ട്ട്-സില്‍വിയ ദമ്പതികളുടെ മകളായ നാല് വയസ്സുള്ള പൗല ടെക്സെയ്റയുടെ സ്ഥിതി. ഒന്നുറങ്ങിപ്പോയാല്‍ മതി, മരണം ഈ കുഞ്ഞിനെ തേടിയെത്താന്‍.
നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കൃത്വിമ ബീജ സങ്കലനത്തിലൂടെയാണ് ഈ ദമ്പതികള്‍ക്ക് പൗലയെ ലഭിക്കുന്നത്. ഓണ്‍ഡയിന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു രോഗമാണ് കുട്ടിക്ക് ഈ അവസ്ഥ വരാന്‍ കാരണമായത്. ലോകത്ത് തന്നെ 1000 മുതല്‍ 1200 വരെ ആളുകള്‍ക്ക് മാത്രമുള്ള അസുഖം. പകല്‍ സാധാരണ കുട്ടികളെ പോലെ സ്‌കൂളില്‍ പോകുകയും കളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പൗല പക്ഷെ രാത്രിയാകുമ്പോള്‍ ഉറങ്ങിപ്പോകാതിരിക്കാന്‍ ഈ അച്ഛനും അമ്മയും പെടാപാട് പെടുകയാണ്. രാത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴുത്തില്‍ ഘടിപ്പിച്ച ട്യൂബ് വഴി ഓക്‌സിജന്‍ നല്‍കിയാണ് ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.
Leave a Reply