Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ആദ്യ സിനിമാ ഗാനത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡിന് ഗായകൻ ഉണ്ണികൃഷ്ണൻറെയും പ്രിയ ഉണ്ണിക്കൃഷ്ണന്റെയും മകൾ പത്തു വയസ്സുകാരിയായ ഉത്തര ഉണ്ണികൃഷ്ണൻ അർഹയായി. എ.എല്‍. വിജയ് സംവിധാനം ചെയ്ത ശൈവം എന്ന ചിത്രത്തിലെ അഴക് എന്ന ഗാനത്തിനാണ് ഉത്തരയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഉണ്ണികൃഷ്ണനും തൻറെ ആദ്യ ഗാനത്തിലൂടെ തന്നെ ദേശീയ പുരസ്കാരം നേടിയിരുന്നു. ജി.വി. പ്രകാശ് സംഗീത സംവിധാനം ചെയ്ത ശൈവത്തിലെ ഗാനത്തില്‍ അഭിനയിച്ചത് ബേബി സാറയെന്ന പെണ്‍കുട്ടിയാണ്. അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രായക്കുറവ് പ്രശ്‌നമായേക്കുമെന്ന ഭയം ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ മകള്‍ക്ക് അവാര്‍ഡ് ലഭിച്ചതില്‍ അത്യധികം സന്തോഷമുണ്ടെന്നും ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. മികച്ച ഗായികയുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗായികയെന്ന ബഹുമതിയും ഇതോടെ ഉത്തരയ്ക്ക് സ്വന്തമായി. എന്തായാലും 2015 ലെ ദേശീയ അവാര്‍ഡ് പ്രഖ്യാപനം മലയാള സിനിമയ്ക്ക് നിരാശയുടേതായിരുന്നു. മലയാളത്തിന് ആകെ അഞ്ച് അവാർഡുകൾ മാത്രമാണ് ലഭിച്ചത്.
–

Leave a Reply